പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ എകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന് ഓസിസിനുമേല്‍ ആശ്വാസ ജയം. പെര്‍ത്തില്‍ നടന്ന നാലാം ഏകദിനത്തില്‍ 57 റണ്‍സിന് വിജയിച്ചാണ് ആഷസോടെ തുടങ്ങിയ പരാജയ റാലിക്ക് ഇംഗ്‌ളണ്ട് അവസാനം കുറിച്ചത്. ക്യാപ്റ്റനടക്കം നാല് മുന്‍നിര താരങ്ങള്‍ ഓസിസ് നിരയിലില്ലായിരുന്നെങ്കിലും ഈ വിജയം ഇംഗ്ലണ്ടിന് വലിയ ആശ്വാസമായിരിക്കുകയാണ്.
ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കക്ക് ഷെയ്ന്‍വാട്‌സണ്‍, ബ്രാഡ് ഹഡിന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെക്കൂടാതെ ഇറങ്ങിയ ഓസിസിന് ഇംഗ്ലണ്ടുയര്‍ത്തിയ 316 റണ്‍സെന്ന വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല. ഇംഗ്ലണ്ട് എട്ടുവിക്കറ്റ് നഷ്ടപ്പെടുത്തി പടുത്തുയര്‍ത്തിയ റണ്‍മലയെ പിന്തുടര്‍ന്ന കംങ്കാരുക്കള്‍ 48-ാം ഓവറില്‍ 57 റണ്‍സ് അകലെ വീണു.
ഓസിസ് നിരയില്‍ സെഞ്ചുറിയുമായി ആരോണ്‍ ഫിഞ്ച് തിളങ്ങിയെങ്കിലും (108) വിജയത്തിന് ഇതുമതിയാകുമായിരുന്നില്ല. നേരത്തെ ജോസ് ബട്‌ലര്‍ (71), ബെന്‍ സ്റ്റോക്‌സ് (70), ഇയാന്‍ ബെല്‍ (55) എന്നിവരുടെ അര്‍ധസെഞ്ചുറിയുടെ സഹായത്തോടെയാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഇംഗ്ലണ്ടിന് പരമ്പര നഷ്ടമായിരുന്നു.

No comments:
Post a Comment