മുംബൈ: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം വീണ്ടെടുത്തു. ഇന്ത്യ രണ്ടാം സ്ഥാനത്തായതോടെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇന്ന് ഇംഗ്ലണ്ടിനെതിരായി നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടതോടെ ഇന്ത്യ ഒന്നാം റാങ്കിലേക്ക് തിരികെ എത്തുകയായിരുന്നു. 57 റണ്ണിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.ഐസിസി പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം 117 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 116 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. 13 ടീമുകളടങ്ങുന്നതാണ് പട്ടിക.കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരായി നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഇന്ത്യക്ക് ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ന്യൂസിലന്‍ഡിനെതിരായി ശനിയാഴ്ച്ച നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യ വിജയം ഉറപ്പിക്കണം.
No comments:
Post a Comment