തിരക്കിന്റെ ലോകത്താണ് മിക്കവരും. സാവകാശത്തില്‍ വായിച്ച് വാര്‍ത്തകള്‍ മനസിലാക്കാനൊന്നും ആര്‍ക്കും സമയമോ ക്ഷമയോ ഇല്ല. ഈ സാഹചര്യം ടെക്‌നോളജിയുടെ സഹായത്തോടെ മറികടക്കാനൊരു മാര്‍ഗവുമായി രംഗത്തെത്തുകയാണ് യാഹൂ - 'ന്യൂസ് ഡൈജസ്റ്റ്' എന്ന വാര്‍ത്താസംഗ്രഹ ആപ്പിന്റെ രൂപത്തില്‍ .
ലാസ് വെഗാസില്‍ നടക്കുന്ന രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 ) യില്‍ യാഹൂ മേധാവി മരിസ്സ മേയറാണ്, ന്യൂസ് ഡൈജറ്റ് ഉള്‍പ്പടെ യാഹൂവിന്റെ പുതിയ സര്‍വീസുകളും പ്ലാറ്റ്‌ഫോമുകളും ലോകത്തിന് പരിചയപ്പെടുത്തിയത്.
'സംമ്മ്‌ലി' ( Summly ) എന്ന സര്‍വീസിന്റെ സ്ഥാപകനായ ബ്രിട്ടനിലെ നിക്ക് ഡി അലോഷ്യോ ആണ് യാഹൂവിനായി ന്യൂസ് ഡൈജസ്റ്റ് വികസിപ്പിച്ചത്. കൗമാരപ്രായക്കാരനായ ഡി അലോഷ്യോയുടെ 'സംമ്മ്‌ലി'യെ ഏതാണ്ട് മൂന്നുകോടി ഡോളര്‍ നല്‍കി കഴിഞ്ഞ വര്‍ഷം യാഹൂ ഏറ്റെടുത്തിരുന്നു.
വാര്‍ത്ത ലളിതമായി അനായാസേന ലഭ്യമാക്കുകയാണ് 'യാഹൂ ന്യൂസ് ഡൈജസ്റ്റ്' ( Yahoo News Digest ) ചെയ്യുകയെന്ന് ഇലക്ട്രോണിക് ഷോയുടെ വേദിയില്‍ ഡി അലോഷ്യോ അറിയിച്ചു.
ദിനംപ്രതിയുള്ള വാര്‍ത്തകളില്‍ യൂസര്‍മാര്‍ക്ക് ഏറ്റവും താത്പര്യമുളവാക്കുന്ന എട്ടോ ഒന്‍പതോ എണ്ണത്തിന്റെ സംഗ്രഹമാണ് ഈ ആപ്പ് നല്‍കുക. 'സാങ്കേതികവിദ്യയുടെയും ജേര്‍ണലിസത്തിന്റെയും കുറ്റമറ്റ കൂടിച്ചേരല്‍ ' ആയിരിക്കും ന്യൂസ് ഡൈജസ്‌റ്റെന്ന് ഡി അലോഷ്യോ പറഞ്ഞു.
ഡൈജസ്റ്റിലെ ഓരോ വാര്‍ത്താറിപ്പോര്‍ട്ടുകളും വ്യത്യസ്ത വാര്‍ത്താസ്രോതസ്സുകളില്‍നിന്നും, വിക്കിപീഡിയയിലെ വിവരങ്ങളുപയോഗിച്ചും രൂപപ്പെടുത്തിയതാകും.
നിലവില്‍ അമേരിക്കയില്‍ ഐഫോണ്‍ ആപ്പ് ആയിട്ടാണ് യാഹൂ ന്യൂസ് ഡൈജസ്റ്റ് ലഭ്യമാവുക. ക്രമേണ ആന്‍ഡ്രോയ്ഡ് ഉള്‍പ്പടെയുള്ള മറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്കും ഇതര രാജ്യങ്ങളിലേക്കും യാഹൂവിന്റെ ഈ ആപ്പ് എത്തും.
സ്മാര്‍ട്ട്‌ഫോണുകളുടെ ഹോംസ്‌ക്രീന്‍ 'ബുദ്ധിപൂര്‍വ്വം' സജ്ജമാക്കാന്‍ സഹായിക്കുന്ന 'ഏവിയറ്റെ' ( Aviate )യെ യാഹൂ ഏറ്റെടുക്കുന്നു എന്നതാണ് മരിസ്സ മേയര്‍ പ്രഖ്യാപിച്ച മറ്റൊരു സംഗതി. ഒരാള്‍ തന്റെ സ്മാര്‍ട്ട്‌ഫോണുപയോഗിച്ച് എന്തൊക്കെ ചെയ്യുന്നു എന്നകാര്യം മനസിലാക്കി, അതിനനുസരിച്ച് ഹോംസ്‌ക്രീന്‍ സജ്ജമാക്കാനും യൂസറെ സഹായിക്കാനുമുള്ള സര്‍വീസാണ് 'ഏവിയറ്റെ'.
യൂസര്‍മാര്‍ക്ക് വിവിധതരം ഉള്ളടക്കഘടകങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ , മറ്റ് യാഹൂ ആപ്പുകള്‍ക്കൊപ്പം ഏവിയറ്റെയും സ്ഥാനംപിടിക്കുമെന്ന് മേയര്‍ പറഞ്ഞു.
പരസ്യങ്ങളുടെ പിന്തുണയോടെയുള്ള ടെക്‌നോളജി ന്യൂസ് സൈറ്റായ 'യാഹൂ ടെക്' ( Yahoo Tech ) ആണ് മേയര്‍ അവതരിപ്പിച്ച മറ്റൊരു സംഗതി. 'യാഹൂ ഫുഡ്' ( Yahoo Food ) എന്ന പേരിലൊരു ഡിജിറ്റല്‍ മാഗസിനും അവര്‍ പ്രഖ്യാപിച്ചു.
ശരിക്കുള്ള ഉപയോക്താക്കളുടെ മുന്നില്‍ പരസ്യങ്ങള്‍ എത്തിക്കാന്‍ ഉദ്ദേശിച്ചുള്ള 'യാഹൂ ഓഡിയന്‍സ് ആഡ്‌സ്' ( Yahoo Audience Ads ), യാഹൂ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും മാനേജ് ചെയ്യാനും പരസ്യദാതാക്കളെ സഹായിക്കാനുള്ള പ്ലാറ്റ്‌ഫോമായ 'യാഹൂ ആഡ് മാനേജര്‍ ' ( Yahoo Ad Manager ), പ്രമുഖ പ്രസാധകര്‍ക്ക് തങ്ങളുടെ സൈറ്റില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെ വേണമെന്ന് നിശ്ചയിക്കാന്‍ സഹായിക്കുന്ന 'യാഹൂ ആഡ് എക്‌സ്‌ചേഞ്ച്' ( Yahoo Ad Exchange ) എന്നിവയും മേയര്‍ പ്രഖ്യാപിച്ചു.
മാത്രമല്ല, കഴിഞ്ഞ മെയ് മാസത്തില്‍ യാഹൂ ഏറ്റെടുത്ത സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ 'ടംബ്ലറി'ല്‍ ( Tumblr ) സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകള്‍ നല്‍കുമെന്നും മേയര്‍ അറിയിച്ചു.
ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സംരംഭമായിരുന്നു യാഹൂ. ഗൂഗിളും ഫെയ്‌സ്ബുക്കും പോലുള്ള കമ്പനികളുമായി മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്നതോടെ, യാഹൂവിന്റെ പിടി അയഞ്ഞു. വരുമാനം കുറഞ്ഞ് കമ്പനി പ്രതസന്ധിയിലായി.
യാഹൂവിനെ പ്രതിസന്ധിയില്‍നിന്ന് കരയറ്റാനാണ് 'ഗൂഗിളിന്റെ പ്രഥമവനിത' എന്നറിയപ്പെട്ടിരുന്ന മരിസ്സ മേയറെ കമ്പനിയുടെ തലപ്പത്ത് നിയമിച്ചത്. വരുമാനവും യൂസര്‍ബേസും വര്‍ധിപ്പിച്ച് യാഹൂവിനെ മുന്നോട്ടുനയിക്കാനുള്ള മേയറുടെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ സര്‍വീസുകളും പ്ലാറ്റ്‌ഫോമുകളും എന്ന് വിലയിരുത്തപ്പെടുന്നു. (വിവരങ്ങള്‍ക്ക് കടപ്പാട് : ന്യൂയോര്‍ക്ക് ടൈംസ്. ചിത്രം : റോയിട്ടേഴ്‌സ്)

No comments:
Post a Comment