പഴയ സുന്ദരനായകന്‍ അരവിന്ദ് സ്വാമിയും ഒടുവില്‍ മസില്‍മാനായി. പുതിയ തമിഴ് ചിത്രത്തിനു വേണ്ടിയാണ് അരവിന്ദ് സ്വാമി സിക്സ് പാക്ക് ഗെറ്റപ്പിലേക്ക് ശരീരത്തെ പാകപ്പെടുത്തിയിരിക്കുന്നത്. അരവിന്ദ് സ്വാമിയുടെ പുതിയ ലുക്കിലുള്ള ചിത്രം ഇന്റര്‍നെറ്റില്‍ ചര്‍ച്ചയുമായിരിക്കുകയാണ്. ഏതായിരിക്കും പുതിയ ചിത്രമെന്ന് അരവിന്ദ് വെളിപ്പെടുത്തിയിട്ടില്ല.
നീണ്ട ഇടവേളയ്ക്ക് ശേഷം മണിരത്നത്തിന്റെ കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരവിന്ദ് സ്വാമി വെള്ളിത്തിരയില്‍ തിരിച്ചെത്തിയത്. അതിനു മുമ്പ്, അരവിന്ദ് സ്വാമി എവിടെപ്പോയിയെന്ന ആരാധകരുടെ ചോദ്യം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പതിവായിരുന്നു. ആ ഇടയ്ക്ക് കുടവയറൊക്കെയുള്ള അരവിന്ദ് സ്വാമിയുടെ ഫോട്ടോ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പഴയ പ്രണയനായകന്റെ ആ ഫോട്ടോ ആരാധകരെ നിരാശരാക്കുകയും ചെയ്തിരുന്നു.
എന്തായാലും ശരീരസൗന്ദര്യം വീണ്ടെടുക്കുക മാത്രമല്ല, മസിലും പെരുപ്പിച്ച് സിക്സ് പാക്ക് ഗെറ്റപ്പില്‍ എത്തുകയും ചെയ്തത് അരവിന്ദ് സ്വാമിയുടെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വകനല്‍കിയിട്ടുണ്ട്.

No comments:
Post a Comment