ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ വെള്ളിത്തിരയില്‍ നഗ്നനാകുന്നു. പീകെ എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍ നഗ്നനായി അഭിനയിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍. രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും.
ഭൂമിയിലെത്തുന്ന അന്യഗ്രഹജീവിയായാണ് ആമിര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്‍ട്രഡക്ഷന്‍ രംഗത്തായിരിക്കും ആമിര്‍ ഖാന്‍ നഗ്നനായി അഭിനയിക്കുക എന്നാണ് സൂചനകള്‍. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം പീകെയില്‍ ആമിര്‍ ഖാന്‍ അഭിനയിക്കുന്നതിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുമുണ്ട്. സ്ത്രീവേഷം ധരിച്ചും ലിപ്സ്റ്റിക്കുമൊക്കെയിട്ട ആമിറിനെയാണ് ചിത്രത്തില്‍ കാണുന്നത്.
ആമിര്‍ ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധൂം 3 കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 500 കോടി ക്ലബില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡാണ് ധൂം 3 സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 351.29 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. വിദേശമാര്‍കറ്റില്‍ ഇതുവരെ 150.06 കോടിയും നേടിയിട്ടുണ്ട്. മൊത്തം 501.35 കോടി രൂപയാണ് ഇതുവരെയുള്ള കളക്ഷന്‍. റിലീസ് ദിവസം തന്നെ ധും 3 33.42 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. ഇതോടെ, ചെന്നൈ എക്സ്പ്രസിന്റേയും കൃഷിന്റേയും റെക്കോര്‍ഡുകള്‍ ധൂം 3 മറികടന്നിരുന്നു.

No comments:
Post a Comment