ഇന്നത്തെ സിനിമ വിശേഷം അറിയാന്‍ ഒരു ആന്‍ഡ്രോയ്ഡ് അപ്ലികേഷന്‍ - 'ഇന്നത്തെ സിനിമ'

കൊച്ചി: 'ഇന്നത്തെ സിനിമ' ആന്‍ഡ്രോയ്ഡ് മൊബൈല്‍ അപ്ലികേഷന്‍ ശ്രദ്ധേയമാകുന്നു. കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഏതൊക്കെ എന്ന് വളരെ എളുപ്പത്തില്‍ തിരയാന്‍ സാധിക്കുന്ന മൊബൈല്‍ അപ്പ്‌ലികേഷനാണ് ഇന്നത്തെ സിനിമ. ഇത്തരത്തലുള്ള സൈറ്റുകള്‍ വ്യാപകമാണെങ്കിലും ഇത്തരത്തില്‍ ഒരു ആപ്ലികേഷന്‍ ആദ്യമായണ് കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. 4.6/5 ആണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഇതിനകം ഈ ആപ്ലിക്കേഷനു ലഭിച്ചിരിക്കുന്ന യൂസര്‍ റേറ്റിംഗ്.

ഒരു സിനിമ ഏത് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നതും, ഒരു തിയേറ്ററില്‍ ഏത് സിനിമയാണ് പ്രദര്‍ശിപ്പിക്കുന്നത് എന്നതും പ്രത്യേകമായി ഈ ആപ്ലികേഷന്‍ വഴി തിരയാന്‍ സാധിക്കും. ജില്ലാ അടിസ്ഥാനത്തിലും കേരള അടിസ്ഥാനത്തിലും തിയറ്റര്‍ ലിസ്റ്റ് ഇതില്‍ ലഭ്യമാണ്. ഒരു ചിത്രം കേരളത്തില്‍ എത്ര തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനുണ്ട് എന്നും ഇതു വഴി അറിയാം. തിയേറ്ററുകളുടെ ലൊക്കേഷന്‍ , ഫോണ്‍ നമ്പര്‍ , പ്രദര്‍ശിപ്പിക്കുന്ന സിനിമ, പ്രദര്‍ശന സമയം എന്നിവ കൃത്യമായി അറിയാന്‍ സാധിക്കുന്നു

മറ്റോരു പ്രധാന പ്രത്യേകത നില്‍ക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള തിയേറ്ററുകള്‍ ഗൂഗിള്‍ മാപില്‍ ലിസ്റ്റ് ചെയ്യുകയും ആ തിയേറ്ററുകളിലേക്കുള്ള വഴി കാണിക്കുകയും ചെയ്യുന്നു. കേരളത്തിലെ തിയേറ്ററുകളിലേക്ക് ഫോണ്‍ ചെയ്യാനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ സിനിമയെ കുറിച്ചും പ്രേക്ഷകര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ ചേര്‍ക്കാനും റേറ്റിംഗ് നല്‍കാനുമുള്ള അവസരമുള്ളതു കൊണ്ട്, സിനിമ പ്രദര്‍ശനത്തിനെത്തിയ നാള്‍ മുതല്‍ക്കു തന്നെ ആ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാന്‍ സാധിക്കുന്നു.

ഒരു മൊബൈലില്‍ നിന്നും ഒരു അഭിപ്രായം മാത്രമേ ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ , കൃത്രിമമായ അഭിപ്രായങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ച ചിത്രങ്ങളെ ടോപ് ടെന്‍ എന്ന ഐകണില്‍ പ്രത്യേകം കാണിക്കുന്നുണ്ട്. വെബ്‌ലാന്‍സയാണ് ഈ അപ്ലികേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

അപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Share This Post →

No comments:

Post a Comment