ഫെയ്സ്ബുക്ക് ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുത്തു

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ഭീമനായ ഫേസ്ബുക്ക് ആദ്യമായി ഒരു ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുത്തു. മൊബൈല്‍ ഫോണ്‍ ആപ്‌ളിക്കേഷനുകള്‍ നിര്‍മിക്കുന്ന ബാംഗ്‌ളൂരിലെ ലിറ്റില്‍ ഐ ലാബ്‌സിന്റെ ഉടമസ്ഥാവകാശമാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്.
ആന്‍ഡ്രോയിഡ് ആപ്‌ളിക്കേഷനുകള്‍ നിര്‍മിച്ച് പ്രശസ്തമായ ലിറ്റില്‍ ഐ ലാബ്‌സ് സ്വന്തം വെബ്‌സൈറ്റിലൂടെയാണ് ആ വാര്‍ത്ത പുറത്തുവിട്ടത്. ഫേസ്ബുക്ക് ഇന്ത്യയില്‍ ഏറ്റെടുക്കുന്ന ആദ്യ കമ്പനിയാണ് ലിറ്റില്‍ ഐ. മൊബൈല്‍ മേഖലയിലേക്ക് ഫേസ്ബുക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍.
ഏകദേശം ഒന്നരക്കോടി ഡോളറിനാണ് ലിറ്റില്‍ ഐ ലാബിനെ ഫേസ് ബുക്ക് സ്വന്തമാക്കിയതെന്നാണ് വിവരം. ഒരു സംഘം യുവ എന്‍ജിനിയര്‍മാര്‍ ചേര്‍ന്ന് തുടങ്ങിയതാണ് ലിറ്റില്‍ ഐ ലാബ്. ലിറ്റില്‍ ഐ സംഘം പൂര്‍ണമായും കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ആസ്ഥാനത്തേക്ക് പ്രവര്‍ത്തനം മാറ്റും. ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായാണ് ഫേസ്ബുക്ക് നീക്കത്തെ കാണുന്നത്.

Share This Post →

No comments:

Post a Comment