അമേരിക്കയില്‍ അതിശൈത്യം: നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമായി

അമേരിക്കയില്‍ അതി ശൈത്യം വ്യാപിക്കുന്നു. പൂജ്യം ഡിഗ്രിസെല്‍ഷ്യല്‍സിന് താഴെയാണ് രാജ്യത്ത് താപനില. ശക്തമായ ശീതക്കാറ്റ് ജനജീവിതം ദുഃസഹമാക്കിയിട്ടുണ്ട്. കടുത്ത തണുപ്പിനെ തുടര്‍ന്ന് നയാഗ്ര വെള്ളച്ചാട്ടവും നിശ്ചലമായി.
കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടരുന്ന കടുത്ത തണുപ്പാണ് അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടത്തെ മഞ്ഞുകട്ടയാക്കിയത്. നയാഗ്രയി ഉള്‍പ്പെടുന്ന പ്രദേശത്തെ അന്തരീക്ഷ ഊഷ്മാവ് -9 ഡിഗ്രി സെല്‍ഷ്യലാണ്. അമേരിക്കയില്‍ പലയിടത്തും -56 ഡിഗ്രിയാണ് താപനില. ഇത് അന്റാര്‍ട്ടിക്കയിലേക്കാള്‍ താഴ്ന്ന താപനിലയാണ്. നയാഗ്ര ഇതിന് മുമ്പ് 1848ല്‍ മഞ്ഞുറഞ്ഞ് വെള്ളച്ചാട്ടം നിലച്ചുപോയ അവസ്ഥയിലെത്തിയിട്ടുണ്ട്. അപൂര്‍വ്വ കാഴ്ച്ചകാണാന്‍ പ്രതികൂല കാലാവസ്ഥക്കിടയിലും ഇവിടേക്ക് സഞ്ചാരികള്‍ പ്രവഹിക്കുകയാണ്.
രണ്ടര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തണുപ്പില്‍ ശതകോടിക്കണക്കിനു ഡോളറിന്റെ നാശനഷ്ടമാണ് അമേരിക്കയില്‍ ഉണ്ടായത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു തിരിച്ചുവരാന്‍ ഒരുങ്ങിയ അമേരിക്കയ്ക്കു നേരിട്ട തിരിച്ചടി ആഗോളസാമ്പത്തികരംഗത്തും ചലനങ്ങള്‍ ഉണ്ടാക്കും. വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്.
അതിശൈത്യത്തെ തുടര്‍ന്ന് അമേരിക്കയിലെ 80 ശതമാനം വൈദ്യുതി വിതരണ സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. ഇത് പുനഃസ്ഥാപിക്കാന്‍ മാത്രം വാര്‍ഷിക ബജറ്റിന്റെ അഞ്ച് ശതമാനം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മഞ്ഞ് പുതഞ്ഞ് നില്‍ക്കുകയാണ്. നിരത്തുകളില്‍ പാര്‍ക്കു ചെയ്ത വാഹനങ്ങളും മഞ്ഞ് മൂടി കിടക്കുന്നു.
അതി ശൈത്യം ഗതാഗത സംവിധാനത്തെ താറുമാറാക്കി. അമേരിക്കയില്‍ വ്യാപാരം 60 ശതമാനം വരെ കുറഞ്ഞു. ജലവിതരണ പൈപ്പുകളിലെ വെള്ളം ഐസായതോടെ മര്‍ദ്ദം വര്‍ധിച്ച് പലയിടത്തും പൈപ്പുകള്‍ പൊട്ടുകയാണ്. ദിവസങ്ങളായി അടഞ്ഞു കിടക്കുന്ന വിമാനത്താവളങ്ങളില്‍ അയ്യായിരത്തിലേറെ സര്‍വ്വീസുകള്‍ റദ്ദാക്കി കഴിഞ്ഞു. പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാതെ ഈ ദുരന്തത്തില്‍ നിന്നും രക്ഷയില്ലെന്ന അവസ്ഥയിലാണ് അമേരിക്ക.
ആര്‍ട്ടിക്ക് ധ്രുവത്തില്‍ നിന്നുള്ള ശീതക്കാറ്റിനെ തുടര്‍ന്നാണ് അമേരിക്കയില്‍ അതിശൈത്യം അനുഭവപ്പെടുന്നത്. മധ്യേഷന്യന്‍ രാജ്യമായ കസാഖിസ്ഥാനിലും മംഗോളിയയിലും ഈ കൊടും തണുപ്പ് വ്യാപിച്ചിട്ടുണ്ട്. ഏഷ്യന്‍ മേഖലയിലേക്ക് കൊടും തണുപ്പ് നീങ്ങുമോ എന്ന ആശങ്കക്കും ഇത് കാരണമായിട്ടുണ്ട്.

Share This Post →

No comments:

Post a Comment