അമേരിക്കയിലെ അതിശൈത്യത്തിന് കാരണം ആഗോളതാപനം

ന്യൂയോര്‍ക്ക്: അമേരിക്കയിലുണ്ടായ പോളാര്‍ വോര്‍ട്ടെക്‌സിന് കാരണം ആഗോള താപനമാണെന്ന് നിഗമനം. കൊടുംതണുപ്പിനിടയാക്കിയ ആര്‍ട്ടിക് ധ്രുവത്തില്‍ നിന്നുള്ള ശീതക്കാറ്റ് വരുംദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന് ദേശിയ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ശൈത്യം മൂലം അഞ്ഞൂറു കോടി ഡോളറിന്റെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത തണുപ്പിനാണ് ചെറിയൊരാശ്വാസമായിട്ടുണ്ട്. തണുപ്പിനെയും മഞ്ഞ് വീഴ്ചയെയും തുടര്‍ന്ന് 23 പേര്‍ മരിച്ചു. അതിശൈത്യമുള്ള മേഖലകളില്‍ സ്‌കൂളുകളും വാണിജ്യസ്ഥാപനങ്ങളും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. 15000 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. വിമാനകമ്പനികള്‍ക്ക് ഇത് മൂലം 40 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. മുന്‍കൂട്ടി ടിക്കറ്റെടുത്തിരുന്ന 90 ലക്ഷം യാത്രക്കാര്‍ക്ക് 100 കോടി ഡോളറിന്റെ നഷ്ടം നേരിട്ടു. കഴിഞ്ഞ ദിവസം 51 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴ്ന്ന മിനസോട്ടയില്‍ ബുധനാഴ്ച താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആയി.

അമേരിക്കയില്‍ ഉണ്ടായ പോളാര്‍ വോര്‍ട്ടെക്‌സ് ആഗോള താപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ആര്‍ട്ടിക് ദ്രുവപ്രദേശത്തെ കാലാവസ്ഥാ വ്യത്യയാനമാണ് അമേരിക്കയില്‍ നേരിട്ട അതിശൈത്യത്തിന് കാരണംമെന്നും കണ്ടെത്തിയിട്ടുണ്ട്. ആഗോളതാപനം മൂലം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നതോടെ വരും ദിവസങ്ങളില്‍ ഉത്തര ദ്രുവത്തിലെ ചില പ്രദേശങ്ങളില്‍ പ്രകടമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ അമേരിക്കയിലെ താപനില ആര്‍ട്ടിക് പ്രദേശങ്ങളിലേതിന് സമാനമായതും ആഗോളതാപനം മൂലമാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.


Share This Post →

No comments:

Post a Comment