ലാസ് വെഗാസ്: ഡ്രൈവറില്ലാതെ ഓടുന്ന കാര്‍ നേരത്തെതന്നെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനുമുമ്പുള്ള ഡ്രൈവറില്ലാ കാറുകള്‍ക്ക് പലതരത്തിലുള്ള പരിമിതികളുണ്ടായിരുന്നു. മറ്റു വാഹനങ്ങളെയും റോഡിലെ വസ്തുക്കളെയും മനസിലാക്കിയുള്ള സെന്‍സര്‍ സാങ്കേതികവിദ്യയായിരുന്നു ഇതുവരെ ഡ്രൈവറില്ലാ കാറുകളെ നയിച്ചിരുന്നത്. എന്നാല്‍ സ്റ്റീയറിംഗ്, ബ്രേക്ക്, അക്സലറേറ്റര്‍ എന്നിവയെല്ലാം കോര്‍ത്തിയിണക്കിയുള്ള അതിനൂതന സാങ്കേതികവിദ്യയിലുള്ള ഡ്രൈവറില്ലാ കാര്‍ ബിഎംഡബ്ല്യു അവതരിപ്പിച്ചിരിക്കുന്നു. അമേരിക്കയിലെ ലാസ് വെഗാസില്‍ നടക്കുന്ന സെസ്-2014(കണ്‍സ്യുമര്‍ ഇലക്ട്രോണിക് ഷോ)ലാണ് ബിഎംഡബ്ല്യു മറ്റു വാഹനനിര്‍മ്മാതാക്കളെ വിസ്മയിപ്പിച്ചിരിക്കുന്നത്. ബിഎംഡബ്ല്യൂ 6-സീരീസിലാണ് പുതിയ സാങ്കേതികവിദ്യ പരീക്ഷിച്ചത്.
ഒരു റേസ് ട്രാക്കില്‍ പലതരം കാലാവസ്ഥയിലും സാഹചര്യത്തിലും വിവിധ വേഗതകളിലും ബിഎംഡബ്ല്യു 6-സീരീസ് കാര്‍ ഡ്രൈവറില്ലാതെ കുതിച്ചുപായുന്നത് പ്രദര്‍ശിപ്പിച്ചു. പരമാവധി വേഗതയില്‍വരുന്ന ഡ്രൈവറില്ലാ കാര്‍ എസ് വളവ് തിരിയുന്നത് ഏവരെയും അത്ഭുതപ്പെടുത്തി. ആവശ്യമുള്ളപ്പോള്‍ വേഗത ക്രമീകരിക്കാനും ബ്രേക്ക് ചെയ്യാനുമൊക്കെ ഈ സാങ്കേതികവിദ്യയ്ക്ക് സാധ്യമാണ്.
മഴയുള്ളപ്പോള്‍ നനഞ്ഞ റോഡില്‍ അമിതവേഗതയിലുള്ള വാഹനങ്ങള്‍ നിയന്ത്രണം വിട്ടു തെഞ്ഞിമാറാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ബിഎംഡബ്ല്യുവിന്റെ ഡ്രൈവറില്ലാ കാറിന് എത്ര വേഗതയായാലും ഒരിക്കലും ഇത്തരത്തില്‍ നിയന്ത്രണം നഷ്ടമാകില്ല. ബിഎംഡ്ബ്ല്യൂവിന്റെ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത ടീമിലെ പ്രമുഖനായ ഡോ. വെര്‍ണര്‍ ഹ്യുബറാണ് സെസ്-2014ല്‍ ഇക്കാര്യങ്ങള്‍ വിവരിച്ചത്. - See more at: http://www.asianetnews.tv/technology/article.php?article=4733_BMW%20hits%20the%20performance%20limits%20with%20its%20driverless%20car#sthash.gQSn34PJ.dpuf

No comments:
Post a Comment