ഐപാഡ് എന്ന പേരില്‍ ആപ്പിള്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിറക്കിയത് 2010 ഏപ്രില്‍ മൂന്നിനായിരുന്നു. അതായിരുന്നു ടാബ്‌ലറ്റ് യുഗത്തിന്റെ ആരംഭം. ആ വര്‍ഷം സപ്തംബര്‍ രണ്ടിന് ഗാലക്‌സി ടാബ് എന്ന പേരില്‍ സാംസങും ടാബ്‌ലറ്റ് അവതരിപ്പിച്ചു. എന്നാല്‍ ഐപാഡിനെ വെല്ലുവിളിക്കാന്‍ ഗാലക്‌സി ടാബിനായില്ല. ആ നില തുടര്‍ന്നു.
എന്നാല്‍ , സ്മാര്‍ട്‌ഫോണ്‍ രംഗത്ത് നേടാനായ മേല്‍ക്കൈ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ രംഗത്തും സ്വന്തമാക്കുക എന്ന ഉറച്ച ലക്ഷ്യവുമായാണ് സാംസങ് 2014 നെ നേരിടുന്നത്. ലാസ് വെഗാസില്‍ രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 )യില്‍ ടാബ്‌ലറ്റുകളുടെ പുത്തന്‍ നിര തന്നെ സാംസങ് അവതരിപ്പിച്ചിരിക്കുന്നു. നോട്ട് പ്രോ, ടാബ് പ്രോ എന്നീ പേരുകളിലാണ് സാംസങിന്റെ പുത്തന്‍ ടാബുകളെത്തുന്നത്.
ഗാലക്‌സി നോട്ട്‌പ്രോ (12.2 ഇഞ്ച്), ഗാലക്‌സി ടാബ്‌പ്രോ (12.2 ഇഞ്ച്), ഗാലക്‌സി ടാബ്‌പ്രോ (10.1 ഇഞ്ച്), ഗാലക്‌സി ടാബ്‌പ്രോ (8.4 ഇഞ്ച്) എന്നീ നാലു മോഡലുകളാണ് ഇലക്ട്രോണിക്‌സ് ഷോയില്‍ സാസംങ് അവതരിപ്പിച്ചത്. നാലെണ്ണവും ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 4.4 കിറ്റ്കാറ്റ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയുടെ വില എത്രയാകുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. മാര്‍ച്ച് അവസാനത്തോടെ ഇവ വില്പനയ്‌ക്കെത്തും എന്ന് മാത്രമേ സാംസങ് ഉറപ്പുനല്‍കുന്നുള്ളൂ.
വൈഫൈ, വൈഫൈ+3ജി, വൈഫൈ+എല്‍.ടി.ഇ. എന്നീ വ്യത്യസ്ത കണക്ടിവിറ്റി സാധ്യതകളുള്ള ടാബുകളാണിവയെല്ലാം. ഓരോ ഉപയോക്താവിനും അവരുടെ സൗകര്യത്തിനനുസരിച്ചുളള മോഡലുകള്‍ തിരഞ്ഞെടുക്കാം. വൈഫൈ മാത്രമുളള മോഡലുകള്‍ക്ക് വില അല്പം കുറവായിരിക്കും. സാംസങിന്റെ സ്വന്തം കണ്ടുപിടിത്തമായ എസ് പെന്‍ ഉപയോഗിച്ച് സ്‌ക്രീന്‍ പ്രവര്‍ത്തിപ്പിക്കാവുന്ന മോഡലാണ് ഗാലക്‌സി നോട്ട്‌പ്രോ 12.2 ഇഞ്ച്. മറ്റ് മോഡലുകളിലൊന്നും എസ് പെന്‍ സൗകര്യമില്ല.
2560 X 1600 പിക്‌സല്‍സ് റിസൊല്യൂഷനുളള സൂപ്പര്‍ ക്ലിയര്‍ എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ഗാലക്‌സി നോട്ട്‌പ്രോ 12.2 ഇഞ്ച് മോഡലിലുളളത്. എക്‌സിനോസ് 5 ഒക്ടാ പ്രൊസസര്‍, മൂന്ന് ജി.ബി. റാം, 32 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോകോളിങിനായി രണ്ട് മെഗാപിക്‌സല്‍ ക്യാമറയും ഇതിലുണ്ട്. 9500 എം.എ.എച്ച്. ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഗാലക്‌സി നോട്ട്‌പ്രോ (12.2 ഇഞ്ച്) യുടെ അതേ സ്‌പെസിഫിക്കേഷനോടു കൂടിയ മോഡലാണ് ഗാലക്‌സി ടാബ്‌പ്രോ (12.2 ഇഞ്ച്). കെട്ടിലും മട്ടിലുമൊന്നും കാര്യമായ വ്യത്യാസം കാണുന്നുമില്ല.
ഗാലക്‌സി ടാബ്‌പ്രോ (10.1 ഇഞ്ച്)യില്‍ 2560 X 1600 പിക്‌സല്‍സ് റിസൊല്യൂഷനുളള 10.1 ഇഞ്ച് എല്‍.സി.ഡി. ഡിസ്‌പ്ലേയാണുള്ളത്. എക്‌സിനോസ് 5 ഒക്ടാ പ്രൊസസര്‍, രണ്ട് ജി.ബി. റാം, 32 ജി.ബി. സ്‌റ്റോറേജ് ശേഷി, എട്ട് മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 8220 എം.എ.എച്ച്. ബാറ്ററി എന്നിവയാണ് ഇതിന്റെ വിശേഷങ്ങള്‍.
8.4 ഇഞ്ച് സ്‌ക്രീനുള്ള ഗാലക്‌സി ടാബ്‌പ്രോയുടെ സ്‌ക്രീന്‍ റിസൊല്യൂഷനും 2560 X 1600 പിക്‌സല്‍സ് തന്നെ. ഒക്ടാകോര്‍ പ്രൊസസറിന് പകരം 3.2 ഗിഗാഹെര്‍ട്‌സിന്റെ ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറാണ് ഇതില്‍ ഇപയോഗിച്ചിരിക്കുന്നത്. രണ്ട് ജി.ബി. മെമ്മറിയുളള ഈ ടാബിലും 32 ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറിയുണ്ട്. ക്യാമറയുടെ കാര്യത്തിലും മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യാസമില്ല. 4800 എം.എ.എച്ച്. ബാറ്ററിയാണ് ഇതിലുള്ളത്. (വിവരങ്ങള്‍ക്ക് കടപ്പാട് : Samsung, വാര്‍ത്താഏജന്‍സികള്‍)

No comments:
Post a Comment