ഒരു ദിവസം നിങ്ങള്‍ എത്രദൂരം നടക്കുന്നുണ്ടെന്നറിയണോ? വഴിയുണ്ട്. രാത്രി എത്ര മണിക്കൂര്‍ ഉറങ്ങിയെന്നറിയാനും വഴിയുണ്ട്. ഒരുദിവസം എത്ര സമയം ഫോണില്‍ സംസാരിച്ചു, ഏതൊക്കെ പാട്ടുകള്‍ കേട്ടു, ആരോടൊക്കെ ഓണ്‍ലൈനില്‍ കത്തിവെച്ചു എന്നറിയാനും എളുപ്പവഴി തെളിഞ്ഞിരിക്കുകയാണ്. ഇലക്‌ട്രോണിക്‌സ് ഭീമന്‍ സോണി പുറത്തിറക്കിയ സ്മാര്‍ട്ബാന്‍ഡ് കൈത്തണ്ടയിലണിഞ്ഞാല്‍ മാത്രം മതി. ലാസ്‌വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയിലാണ് ( CES 2014 ) ഈ ഗാഡ്ജറ്റ് അവതരിപ്പിക്കപ്പെട്ടത്.
കോളേജ് പിളേളര്‍ കൈയില്‍ കെട്ടിനടക്കുന്ന ഫ്രണ്ട്ഷിപ്പ് ബാന്‍ഡ്‌പോലുള്ള റബ്ബര്‍വളയമാണ് സ്മാര്‍ട്ബാന്‍ഡും. ഡിസ്‌പ്ലേയ്ക്കുള്ള സംവിധാനങ്ങളൊന്നുമില്ല. ആകെ അതിലുള്ളതൊരു സെന്‍സറും ആക്‌സിലറോമീറ്ററും മാത്രം.
സ്മാര്‍ട്ബാന്‍ഡിലുള്ള സെന്‍സറിലൂടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുമായോ ലാപ്‌ടോപ്പുമായോ വയര്‍ലെസ് ആയി ബന്ധിപ്പിക്കാന്‍ 'ലൈഫ്‌ലോഗ്' എന്ന ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നു. ഈ ലൈഫ്‌ലോഗ് ആപ് സ്മാര്‍ട്‌ഫോണില്‍ തുറന്നാല്‍ നിങ്ങളുടെ ദൈനംദിന നീക്കങ്ങളൊക്കെ കൃത്യമായ കണക്കുകള്‍ സഹിതം വായിച്ചറിയാനാകും.
ഫോണിലേക്ക് ഇന്‍കമിങ് കോളുകളും മെസേജുകളും വരുമ്പോള്‍ സ്മാര്‍ട്ബാന്‍ഡ് വൈബ്രേഷനിലൂടെ നമ്മളെ അറിയിക്കും. സ്മാര്‍ട്‌ഫോണിലെ മ്യൂസിക് പ്ലെയര്‍ പ്രവര്‍ത്തിപ്പിക്കാനും സ്മാര്‍ട്ബാന്‍ഡ് ഒന്ന് ഞെക്കിയാല്‍ മതി.
'തിരക്കേറിയ ഇന്നത്തെ ജീവിതത്തില്‍ ആര്‍ക്കും സ്വയം ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. അതിനുളള സാങ്കേതികസഹായമാണ് സ്മാര്‍ട്ബാന്‍ഡ് ഒരുക്കുന്നത്. ദിവസവും രണ്ട് കിലോമീറ്ററെങ്കിലും നടക്കണമെന്നാഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ വൈകുന്നേരം ലൈഫ്‌ലോഗ് ആപ് തുറന്നുനോക്കിയാല്‍ ഓരോദിവസവും എത്ര നടന്നുവെന്നറിയാം. കുറവാണെങ്കില്‍ അല്പദൂരം കൂടി നടന്ന് ടാര്‍ഗറ്റ് തികയ്ക്കാം.
നടത്തം മാത്രമല്ല ഉറക്കവും ഇങ്ങനെ അളക്കാനാവും'' സോണി സീനിയര്‍ പ്രൊഡക്ട് മാനേജര്‍ ജുന്‍ മാക്കിനോ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ എത്ര സമയം ചെലവഴിക്കുന്നുണ്ടെന്ന് മനസിലാക്കാനും സ്മാര്‍ട്ബാന്‍ഡിനാകും. വ്യായാമം ചെയ്യുമ്പോള്‍ എത്ര കലോറി കത്തിത്തീര്‍ന്നെന്നറിയാന്‍, ആരോടാണ് കൂടുതല്‍ സമയം സംസാരിക്കുന്നതെന്നറിയാന്‍... നിങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ നിങ്ങളെത്തന്നെ സഹായിക്കുന്ന ഗാഡ്ജറ്റാണിതെന്ന് സോണി അവകാശപ്പെടുന്നു.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്മാര്‍ട്ബാന്‍ഡ് ലോകവിപണിയിലെത്തുമെന്ന് സോണി പറയുന്നുണ്ട്.
സംഗതിയൊക്കെ കൊളളാം ഇതുണ്ടാക്കുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ ചെറുതാകില്ലെന്ന ആശങ്ക ഇന്റര്‍നാഷണല്‍ സെസ് വേദിയില്‍ തന്നെ പലരും പങ്കുവെച്ചു. ഓരോ വ്യക്തിയുടെയും മുഴുവന്‍ നീക്കങ്ങളും സ്മാര്‍ട്ബാന്‍ഡ് രേഖപ്പെടുത്തിവെക്കുന്നുണ്ട്. ഈ ഡാറ്റ സുരക്ഷാഏജന്‍സികള്‍ക്കോ മറ്റേതെങ്കിലും വ്യക്തികള്‍ക്കോ ആക്‌സസ് ചെയ്യാനായാല്‍ പണി പാളുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ ഇപ്പോള്‍ എന്തുചെയ്യുന്നുവെന്ന സെക്കന്‍ഡ് വച്ചുളള വിവരം മറ്റൊരാള്‍ക്ക് കിട്ടിയാല്‍ അയാള്‍ക്ക് എന്തെല്ലാം ചെയ്യാനാവുമെന്ന കാര്യം ചിന്തിക്കാനാവില്ല. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു ആശങ്കകള്‍ക്കും അടിസ്ഥാനമില്ലെന്നാണ് സോണി വാദിക്കുന്നത്.
'ഓരോ ഉപയോക്താവിന്റെയും സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള സാങ്കേതികസംവിധാനങ്ങള്‍ സോണി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡാറ്റ ഞങ്ങളുടെ പക്കല്‍ സുരക്ഷിതമായിരിക്കും'' സോണി കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു (വിവരങ്ങള്‍ക്ക് കടപ്പാട് : സോണി, വാര്‍ത്താഏജന്‍സികള്‍ )

No comments:
Post a Comment