ഫേസ്ബുക്ക് വാങ്ങിയ വാട്ട്സ് ആപ്പ്: അറിയേണ്ട 10 കാര്യങ്ങള്‍

കഴിഞ്ഞ ദിവസം ടെക്നോളജി ലോകത്തെ ഞെട്ടിച്ച
വാര്‍ത്തയായിരുന്നു ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ വാങ്ങിയത്. 19 ബില്യണ്‍ ഡോളറിന്റെ ഈ കച്ചവടത്തിന്റെ ചില കൗതുക വിശേഷങ്ങള്‍ അറിയാം.

1. ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്പനി നടത്തു ഏറ്റവും വലിയ പണമിടപാടാണ് ഈ കരാര്‍ വഴി സംഭവിച്ചിരിക്കുന്നത്. 12ബില്യണ്‍ ഫേസ്ബുക്ക് ഷെയര്‍ എന്ന നിലയിലും, 4 ബില്യണ്‍ പണമായും, 3ബില്യണ്‍ മൂല്യമുള്ള ഫേസ്ബുക്ക് ഷെയര്‍ വാട്ട്സ് ആപ്പ് സ്ഥാപകര്‍ക്കും ജീവനക്കാര്‍ക്കും എന്ന നിലയിലാണ് 19ബില്യണ്‍ ഫേസ്ബുക്ക് നല്‍കു. ഇതിന് മുന്‍പ് ഇന്‍സ്റ്റഗ്രാം 1 ബില്യണ്‍ ഡോളരിന് വാങ്ങിയതായിരുന്നു ഫേസ്ബുക്ക് നടത്തിയിരുന്ന വലിയ വാങ്ങല്‍. ഒരോ വാട്ട്സ് ആപ്പ് ഉപയോക്താവിന്

2. ഒരു ഇന്റര്‍നെറ്റ് അധിഷ്ഠിത ഐടി കമ്പനി നടത്തുന്ന ഏറ്റവും വലിയ വ്യാപരകരാറും ഇതാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. ഗൂഗിള്‍ 12.5 ബില്യണിന് മോട്ടറോളയെ വാങ്ങിയതാണ് അവരുടെ വലിയ കരാര്‍. മൈക്രോസോഫ്റ്റ് സ്കൈപ്പിനെ വാങ്ങിയത് 8.5 ബില്യണ്‍ ഡോളറിനും. ആപ്പിള്‍ ഒരു ബില്യണ്‍ ഡോളറിന് അപ്പുറം ഒരു കരാറും ഇതുവരെ നടത്തിയിട്ടില്ല.

3. രണ്ടുവര്‍ഷമായി ഔദ്യോഗികമായും, അനൗദ്യോഗികമായും നടത്തിയ ചര്‍ച്ചകളുടെ ഫലമാണ് ഫേസ്ബുക്കിന്റെ ഈ വലിയ വാങ്ങിക്കല്‍. 2012ലാണ് ഫേസ്ബുക്ക് സ്ഥാപകന്‍ സൂക്കര്‍ബര്‍ഗ്ഗ് ആദ്യമായി ഇത് സംബന്ധിച്ച് വാട്ട്സ് ആപ്പ് സിഇഒ ജാന്‍ കോമുമായി സംസാരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഒരു കോഫി ഷോപ്പിലായിരുന്നു ഈ കൂടി കാഴ്ച. സൂക്കന്‍ബര്‍ഗ്ഗിന്റെ പാലോ ആള്‍ട്ടോയിലെ വീട്ടില്‍ വച്ചാണ് ഫേസ്ബുക്കും, വാട്ട്സ് ആപ്പും തമ്മില്‍ ഈ മാസം ആദ്യം അന്തിമ കരാര്‍ ഒപ്പുവച്ചത്.

4. ഇരു കമ്പനികളും സ്റ്റാര്‍ട്ട് അപ്പുകളായി തുടങ്ങിയ കമ്പനികളാണെന്നും , 30 വയസ്സില്‍ താഴെയാണ് കരാറില്‍ ഏര്‍പ്പെട്ടവരുടെ പ്രായം എന്നതും വന്‍ വാര്‍ത്തയാക്കിയിരിക്കുകയാണ് ചില പാശ്ചാത്യമാധ്യമങ്ങള്‍.

5. വാട്ട്സ് ആപ്പിനെ ഫേസ്ബുക്ക് മാത്രമായിരുന്നില്ല ഗൂഗിളും നോട്ടമിട്ടിരുന്നു. ഇന്‍റെര്‍നെറ്റ് രംഗത്തെ ഏറ്റവും വലിയ കമ്പനിയായ ഗൂഗിള്‍ വാട്ട്സ് ആപ്പിന് മുന്നിലേക്ക് വച്ച വാഗ്ദാനം 10 ബില്യണ്‍ ഡോളറായിരുന്നു എന്നാണ് ഫോര്‍ച്യൂണ്‍ എന്ന ബിസിനസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

6.സ്മാര്‍ട് ഫോണ്‍ മെജേസിങ് കമ്പനിയായ വാട്സ് ആപ്പിനെ 1900 കോടി ഡോളര്‍ മുടക്കി ഫേസ് ബുക്ക് വാങ്ങുമ്പോള്‍, വാട്സ് ആപ് സഹ സ്ഥാപകന്‍ ബ്രയന്‍ ആക്റ്റന് അതൊരു മധുരപ്രതികാരം. ജോലിക്കു വേണ്ടി ഫേസ്ബുക്കിനെ സമീപിച്ച് നിരാശനായി മടങ്ങിയ ചരിത്രം പറയാനുണ്ട് ആക്റ്റന്. നേരത്തെ യാഹൂവില്‍ പ്രവര്‍ത്തിച്ച ആക്റ്റനെ പണിക്കു കൊള്ളില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു ഫേസ്ബുക്ക്. എന്നാലിപ്പോള്‍, വന്‍ തുക നല്‍കി ആക്റ്റന്‍ അടക്കമുള്ളവരെ ഫേസ്ബുക്ക് സ്വന്തമാക്കുകയായിരുന്നു.

7. വാട്ട്സ് ആപ്പില്‍ 450 മില്യണ്‍ അംഗങ്ങളാണ് ഒരോ മാസവും സജീവമായി ഉപയോഗിക്കുന്നത്. ഒരു ദിവസം 19 ബില്യണ്‍ സന്ദേശങ്ങള്‍ അയക്കപ്പെടുന്നു. ഇതുവരെ 600 മില്യണ്‍ ഫോട്ടോകളും,100 മില്യണ്‍ വീഡിയോ സന്ദേശങ്ങളും വാട്ട്സ് ആപ്പില്‍ അയച്ചിട്ടുണ്ട്. വാട്ട്സ് ആപ്പിന്റെ 450 മില്യണ്‍ ഉപയോക്തക്കള്‍ എന്ന നേട്ടം ഗൂഗിള്‍ ജി-മെയില്‍, ഫേസ്ബുക്ക് എന്നിവരെക്കാള്‍ അധികമാണ്

8. വാട്ട്സ് ആപ്പ് സി.ഇ.ഒ ജാന്‍ കൗം ഉക്രെയിന്‍ സ്വദേശിയാണ്, 15 വയസ്സിലാണ് ഇദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്.

9. തമ്മില്‍ കരാര്‍ അയെങ്കിലും എന്തെങ്കിലും സാങ്കേതിക പ്രശ്നത്താല്‍ ഈ കച്ചവടം നടക്കാതിരുന്നാലും ലാഭം വാട്ട്സ് ആപ്പിനാണ് 2 ബില്യണ്‍ ഡോളര്‍ ഫേസ്ബുക്ക് വാട്ട്സ് ആപ്പിന് നല്‍‌കണമെന്നാണ് വ്യവസ്ഥ

10. 55 പേര്‍ മാത്രമാണ് വാട്ട്സ് ആപ്പില്‍ ജോലി ചെയ്യുന്നത്.

Share This Post →

No comments:

Post a Comment