ഫേസ്ബുക്ക്‌ ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കുന്നു.

www.123entertainer.com

ലോകത്തെ പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കായ ഫേസ്ബുക്ക്‌ ആദ്യമായി ഒരു ഇന്ത്യൻ കമ്പനിയെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്‌. ബാംഗ്ലുർ കേന്ദ്രമായി അടുത്തയിടെ സ്ഥാപിതമായ "ലിറ്റിൽ ഐ ലാബ്സി"നെ (Little Eye Labs) സ്വന്തമാക്കനാണ് ഫേസ്ബുക്ക്‌ നീക്കമെന്ന്, ബിസിനസ്‌ സ്റ്റാൻഡേർഡിൻറെ റിപ്പോർട്ട്‌ പറയുന്നത്.

ബാംഗ്ലുർ കമ്പനിയായുള്ള ഫേസ്ബുക്കിൻറെ ചർച്ച പുരോഗമിക്കുകയാണെന്നും, ഏതാനും ആഴ്ചകൾക്കകം തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ട്‌ പറയുന്നു. എന്നാൽ, ഇരു കമ്പനികളും ഇതുസംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഇന്ത്യയിൽ നിന്ന് ഫേസ്ബുക്ക്‌ നടത്തുന്ന ആദ്യ ഏറ്റെടുക്കൽ ആകും ഇത്. അതുപോലെ "എം ആൻറ് എ കണക്ട് പ്രോഗ്രാം" വഴി "ഇന്ത്യൻ സോഫ്റ്റ്‌വെയർ പ്രോഡക്റ്റ് ഇൻഡസ്ട്രി റൗണ്ട്ടേബിളി" (iSpirt)-ൻറെ കാർമികത്വത്തിൽ നടക്കുന്ന ആദ്യ വില്പ്പനയും ഇതായിരിക്കും.

താത്പര്യമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിദേശതുള്ളവർക്ക് ഏറ്റെടുക്കാൻ സൗകര്യം ചെയ്ത്കൊടുക്കാനായി രൂപപ്പെട്ട സംവിധാനമാണ് iSpirt.

മൊബൈൽ ആപ്പുകൾ ഡേവലപ്പ് ചെയ്യുന്നവർക്കും, പരിശോധകർക്കും ആവശ്യമായ മൊബൈൽ ആപ്പ് വിശകലന സോഫ്റ്റ്‌വെയർ-കൾ രൂപപ്പെടുന്ന കമ്പനിയാണ് ലിറ്റിൽ ഐ ലാബ്സ്.

Share This Post →

No comments:

Post a Comment