സിങ്കം 2ഉം ഹിന്ദിയിലേക്ക്, കാജലല്ല, നായിക കരീന

തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം സിങ്കം 2 ഹിന്ദിയിലേക്ക് എത്തിയപ്പോഴും വിജയമായിരുന്നു. കന്നഡയിലും ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ, സൂര്യ നായകനായ സിങ്കത്തിന്റെ രണ്ടാം ഭാഗവും ഹിന്ദിയിലേക്ക് എത്തുകയാണ്. രോഹിത് ഷെട്ടിയാണ് ചിത്രം ഒരുക്കുന്നത്.

അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തില്‍ നായകനാകുക. കരീന കപൂറാണ് നായിക. സിങ്കത്തിന്റെ ഒന്നാം ഭാഗത്തില്‍ കാജലായിരുന്നു നായിക. രണ്ടാം ഭാഗത്തില്‍ അമോല്‍ ഗുപ്തയാണ് പ്രതിനായകനായി എത്തുക.

ഷാരൂഖ് നായകനായ ചെന്നൈ എക്സ്പ്രസിന്റെ റെക്കോര്‍ഡ് വിജയത്തിന് ശേഷമാണ് രോഹിത് സിങ്കം രണ്ട് ഹിന്ദിയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നത്.

Share This Post →

No comments:

Post a Comment