യാഹൂ മെയില്‍ ഉപഭോക്താക്കളുടെ പാസ് വേഡുകള്‍ കവര്‍ന്നു

ന്യൂയോര്‍ക്ക്: യാഹൂ മെയില്‍ ഉപഭോക്താക്കളുടെ ഇ മെയില്‍ വിലാസങ്ങളും പാസ് വേഡുകളും മോഷ്ടിക്കപ്പെട്ടു. യാഹു കമ്പനി അവരുടെ ഔദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ അക്കൌണ്ടുകളില്‍ പുറത്തുള്ളവര്‍ കയറിയതായി യാഹൂ സമ്മതിച്ചു. എന്നാല്‍, എത്ര പേരുടെ വിലാസങ്ങളും പാസ് വേഡുകളുമാണ് നഷ്ടപ്പെട്ടതെന്ന് കമ്പനി വ്യക്തമാക്കിയില്ല.

വിവരങ്ങള്‍ നഷ്ടപ്പെട്ടത് തങ്ങളുടെ സിസ്റ്റത്തില്‍ നിന്നല്ലെന്ന് കമ്പനി വ്യക്തമാക്കി. ഒരു മൂന്നാം പാര്‍ട്ടിയുടെ ഡാറ്റാ ബേസിലാണ് മോഷണം നടന്നതെന്നും യാഹൂ വ്യക്തമാക്കി. പാസ്വേഡുകള്‍ അപഹരിക്കപ്പെട്ട അക്കൌണ്ടുകള്‍ക്ക് പുതിയ പാസ് വേഡുകള്‍ നല്‍കുകയും കൂടുതല്‍ ആക്രമണം ഒഴിവാക്കുന്നതിന് സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.

ഇക്കാര്യം അന്വേഷിക്കുന്നതിന് യു.എസ് അന്വേഷണ സംഘങ്ങളുമായി പ്രവര്‍ത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു. 

Share This Post →

No comments:

Post a Comment