ലണ്ടന്‍ : ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സിനെ ഗോള്‍മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി എഫ്. എ. കപ്പിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. മടക്കമില്ലാത്ത അഞ്ചു ഗോളിനായിരുന്നു പ്രീമിയര്‍ലീഗിലെ രണ്ടാം സ്ഥാനക്കാരായ സിറ്റിയുടെ വിജയം. രണ്ടാം പകുതിയിലാണ് സിറ്റി നാല് ഗോള്‍ നേടയത്. നെഗ്രെഡോ രണ്ടും സെക്കോ രണ്ടും പരിക്കില്‍ നിന്ന്മുക്തനായി തിരിച്ചെത്തിയ അഗ്യുറോ ഒരു ഗോളും നേടി. ഈ സീസണില്‍ ഇതോടെ സിറ്റിയുടെ ഗോള്‍സമ്പാദ്യം 99 ആയി.
45-ാം മിനിറ്റില്‍ നെഗ്രെഡോയാണ് ലീഡ് നേടിയത്. കളി പുനരാരംഭിച്ച് രണ്ട് മിനിറ്റിനുള്ളില്‍ നെഗ്രെഡോ തന്നെ ലീഡുയര്‍ത്തി. നെഗ്രെഡോയുടെ സീസണിലെ 21-ാം ഗോളായിരുന്നു ഇത്.
67-ാം മിനിറ്റില്‍ സെക്കോ ലീഡ് മൂന്നാക്കി. ഇതിനുശേഷമായിരുന്നു നെഗ്രെഡോയുടെ പകരക്കാരനായി ഇറങ്ങിയ അഗ്യുറോയുടെ ഗോള്‍ . അഗ്യുറോയുടെ സീസണിലെ ഇരുപതാം ഗോള്‍ ആയിരുന്നു ഇത്. 73-ാം മിനിറ്റില്‍ ജീസസ് നവാസിന്റെ ക്രോസില്‍ നിന്ന് രണ്ടാം ഗോള്‍ നേടി സെക്കോ പട്ടിക തികച്ചു.

No comments:
Post a Comment