9 മണിക്കൂര്‍ ഡെലിവറി സേവനവുമായി ഇബേ

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ഇബേ ഇന്ത്യ ഒമ്പതു മണിക്കൂര്‍ ഡെലിവറി സംവിധാനം തുടങ്ങി. മുംബൈയിലാണ് പദ്ധതി നിലവില്‍വന്നിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ടെക്നോളജി ഉത്പന്നങ്ങളാകും ഇതു പ്രകാരം എത്തിക്കുക.

തുടക്കത്തില്‍ മുംബൈയിലാണെങ്കിലും വൈകാതെ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണു പദ്ധതിയെന്ന് ഇബേ വൃത്തങ്ങള്‍ അറിയിച്ചു. മൊബൈല്‍ഫോണുകള്‍, ലാപ് ടോപ്, ഡിജിറ്റല്‍ ക്യാമറ, ടാബ്ലെറ്റ്സ് തുടങ്ങിയവയുടെ വില്‍പ്പനയാകും പദ്ധതിക്കു കീഴില്‍ വരിക.

ഉച്ചയ്ക്കു 12നു മുന്‍പു ബുക്ക് ചെയ്യുന്ന ഉത്പന്നങ്ങള്‍ രാത്രി ഒമ്പതിനു മുന്‍പ് ആവശ്യക്കാരിലെത്തിക്കുന്നതാണു പദ്ധതി. ഇതിന് അ‍ഡീഷണല്‍ ഷിപ്പിങ് ചാര്‍ജോ ഫീസോ ഇല്ലെന്നും കമ്പനി അറിയിച്ചു.

Share This Post →

No comments:

Post a Comment