ഭൂമിയുടെയും ബഹിരാകാശത്തിന്‍റെയും അതിരില്‍നിന്നായിരുന്നു ആ ചാട്ടം. ഭൂമിയില്‍നിന്ന് 128,100 അടി ഉയരത്തില്‍ നിന്ന്. അതിവേഗ വിമാനത്തില്‍ രണ്ടര മണിക്കൂര്‍ യാത്രയ്ക്കുശേഷമാണ് അവിടെ എത്തിയത്. എന്നാല്‍, തിരിച്ചു ഭൂമിയിലേക്ക് ചാടുമ്പോള്‍ എടുത്തത് വെറും 34 സെക്കന്റ് മാത്രം. 833.9 mph വേഗത്തിലായിരുന്നു വീഴ്ച. ശബ്ദത്തിന്റെ വേഗത്തെയും തോല്‍പ്പിച്ച വേഗതയില്‍. ന്യൂ മെക്സിക്കോ മരുഭൂമിക്കു മുകളില്‍നിന്ന് അതിവേഗം താഴേക്ക് പതിച്ച യാത്രികന്‍ ഭൂമിയില്‍ കാല്‍തൊട്ടത്
സാഹസിക പ്രകടനങ്ങളിലൂടെ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഫെലക്സ് ബോംഗാര്‍നര്‍ ആണ് ശബ്ദത്തെ തോല്‍പ്പിച്ച് ഭൂമിയിലേക്ക് പാരച്യൂട്ടില്‍ പറന്നിറങ്ങിയത്. ഫെലിക്സിന്റെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച അഞ്ചു ക്യാമറകള്‍ തല്‍സമയം ആ കാഴ്ചകള്‍ ഒപ്പിയെടുത്തു. 2012 ഒക്ടോബറില്‍ നടത്തിയ ആ സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറകള്‍ ഒരുക്കിയ GoPro എന്ന കമ്പനി കഴിഞ്ഞ ദിവസം പുറത്തു വിട്ടു.
കാണുക, ശബ്ദത്തെ തോല്‍പ്പിച്ച ആ പ്രകടനം:

No comments:
Post a Comment