സാംസങ്ങ് സ്മാര്‍ട്ട് വാച്ചിന്റെ വില 7,700 രൂപ കുറച്ചു

ദില്ലി: സാംസങ്ങ് സ്മാര്‍ട്ട് വാച്ചിന്റെ വില കുറച്ചു. 7,700 രൂപയാണ് സാംസങ്ങ് ഗാലക്സി ഗിയറിന്റെ നിലവിലുള്ള വിലയില്‍ നിന്നും താഴ്ത്തിയത്. ഇതോടെ ഗിയര്‍ 15,290 രൂപയായിരിക്കും ഇനി വിപണിയില്‍ ലഭിക്കുക.

ഫോണ്‍ വിളിക്കാനും ഈമെയില്‍ നോക്കാനും, എന്തിന് ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യാനും വരെ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് വാച്ചാണ് ഗാലക്‌സി ഗിയര്‍. ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഗണത്തിലുള്ള സാംസങ്ങിന്റെ ആദ്യ ഉപകരണമായിരുന്ന ഗിയര്‍.

പിപണിയില്‍ കാര്യമായ പ്രതികരണം സൃഷ്ടിക്കാത്തതിനെ തുടര്‍ന്നാണ് സാംസങ്ങ് ഇത്തരത്തില്‍ വില കുറച്ചതെന്നാണ് എന്നാല്‍ ടെക് ലോകത്ത് നിന്നുള്ള വിവരം. 

Share This Post →

No comments:

Post a Comment