ന്യൂയോര്‍ക്ക്: ജന്‍മനാ രണ്ടു കൈകളുമില്ലാതെയാണ് ഐസക് ലുഫ്കിന്‍ പിറന്നത്. എന്നാല്‍, ആ ഇല്ലായ്മ അവനെ ഒട്ടും ബാധിച്ചില്ല. ഫുട്ബോള്‍ കളത്തില്‍ പുതിയ ഇതിഹാസമാവുകയാണ് ഈ പതിനാലുകാരന്‍. ന്യൂ ഇംഗ്ലണ്ടിലെ റോഡ് ദ്വീപില്‍ നടന്ന ഫുട്ബോള്‍ മല്‍സരത്തില്‍ ഐസക്കിന്റെ കരുത്തിലാണ് അവന്റെ ടീം ജേതാക്കളായത്.
ശാരീരികമായ ബലഹീനതകള്‍ മാറ്റിവെച്ച് കാല്‍പ്പന്തു കളത്തില്‍ കൂടുതല്‍ മുന്നേറണമെന്നാണ് ഈ വിദ്യാര്‍ത്ഥിയുടെ ആഗ്രഹം. ദേശീയ ഫുട്ബോള്‍ ലീഗില്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഐസക് തുറന്നു പറയുന്നു.
തീരെ കുഞ്ഞായിരിക്കുമ്പോഴേ ഐസക് ഫുട്ബോള്‍ കളിച്ചു തുടങ്ങി. എന്നാല്‍, കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവനത് നിര്‍ത്തി. കുടുംബത്തോടൊപ്പം സ്വന്തം നാടായ പ്രേവിഡന്‍സില്‍ തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ഫുട്ബോള്‍ സ്വപ്നം അവനില്‍ നാമ്പിട്ടത്.
പുതുതായി ചേര്‍ന്ന ക്ലാസിക്കല്‍ ഹൈസ്കൂളിലെ കോച്ചിനോടാണ് തനിക്ക് കളിക്കണമെന്ന് അവന്‍ ആവശ്യപ്പെട്ടത്. ആദ്യം തനിക്ക് അമ്പരപ്പായിരുന്നുവെന്ന് കോച്ച് ജെറമി ഒഗുംബ പറയുന്നു. എന്നാല്‍, സാവധാനം അവന്റെ കഴിവ് ബോധ്യപ്പെട്ടു. ആരുടെയും സഹായമില്ലാതെ എല്ലാം സ്വന്തമായി ചെയ്യാന്‍ അവനിപ്പോള്‍ കഴിയുമെന്ന് അവര്‍ പറയുന്നു.

No comments:
Post a Comment