കാല്‍നൂറ്റാണ്ടിനകം അന്യഗ്രഹജീവികളെ കണ്ടെത്താനാവുമെന്ന് ഗവേഷകന്‍

ന്യൂയോര്‍ക്ക്: കാല്‍നൂറ്റാണ്ടിനകം മനുഷ്യന് അന്യഗ്രഹജീവികളെ
കണ്ടെത്താനാവുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍. ഭൂമിക്കുപുറത്ത് മറ്റേതെങ്കിലും ഗ്രഹങ്ങളിലെ ജീവികള്‍ അയയ്ക്കുന്ന വൈദ്യുതകാന്തികതരംഗങ്ങള്‍ പിടിച്ചെടുക്കാന്‍ സമീപഭാവിയില്‍ മനുഷ്യന് കഴിയുമെന്നാണ് കാലിഫോര്‍ണിയ എസ്.ഇ.ടി.ഐ. (സെര്‍ച്ച് ഫോര്‍ എക്‌സ്ട്രാ ടെറിട്ടോറിയല്‍ ഇന്‍റലിജന്‍സ്) ഇന്‍സ്റ്റിറ്റിയൂട്ടിലെ ജ്യോതിശാസ്ത്രഗവേഷകനായ സെത്ത് ഷൊസ്താക് അഭിപ്രായപ്പെടുന്നത്.

2040 ആവുമ്പോഴേക്കും ഗവേഷകര്‍ വേണ്ടത്ര നക്ഷത്രസമൂഹങ്ങള്‍ പഠിച്ച് അന്യഗ്രഹജീവികളുടെ വൈദ്യുതകാന്തികതരംഗങ്ങള്‍ കണ്ടെത്തുമെന്ന് ഷൊസ്താക് പറയുന്നു. നാസയുടെ ഗ്രഹവേട്ടയ്ക്കുള്ള കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പിലൂടെ കൈവന്ന നേട്ടങ്ങള്‍ പഠിച്ചാണ് ഷൊസ്താക് ഈ നിഗമനത്തിലെത്തിയത്. നക്ഷത്രസമൂഹമായ ആകാശഗംഗയില്‍ത്തന്നെ ജീവികളുണ്ടാവാന്‍ സാധ്യതയുള്ള ധാരാളം ഗ്രഹങ്ങളുണ്ടെന്ന് കെപ്ലര്‍ പഠനം തെളിവുനല്‍കിയിരുന്നു. അഞ്ച് നക്ഷത്രങ്ങളില്‍ ഒന്നിന്റെ ഗ്രഹങ്ങളിലെങ്കിലും ജീവന് സാധ്യതയുണ്ടെന്നാണ് നിഗമനം. അങ്ങനെ നോക്കുമ്പോള്‍ കോടിക്കണക്കിന് ഗ്രഹങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാവും. അതില്‍ ഒന്നിലെങ്കിലും മനുഷ്യനെപ്പോലെ ബുദ്ധിയുള്ള ജീവികള്‍ കണ്ടേക്കാമെന്ന് ഷൊസ്താക്ക് വിശ്വസിക്കുന്നു.

Share This Post →

No comments:

Post a Comment