ദില്ലി: ഭാരതരത്ന പുരസ്ക്കാരം നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
പരസ്യങ്ങളില്‍ അഭിനയിക്കുന്നത് ഉചിതമല്ലെന്ന് വിമര്‍ശനം. ബീഹാര്‍ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡാണ് സച്ചിന്‍ പരസ്യത്തില്‍ അഭിനയിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്ന. ഭാരതരത്ന ബഹുമതി നേടിയ ഒരാള്‍ അഭിനയിച്ച പരസ്യങ്ങളില്‍ ജനങ്ങള്‍ തെറ്റായി സ്വാധീനിക്കപ്പെടാമെന്ന് ജെഡിയു വക്താവ് കെ സി ത്യാഗി പറഞ്ഞു. സച്ചിനെപ്പോലെയുള്ള ഒരാള്‍ ഭാരതരത്ന ലഭിച്ചതിനുശേഷം ആഡംബര കാറുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതും ബ്രാന്‍ഡ് അംബാസിഡറാകുന്നതും വേദനാജനകമായ കാര്യമാണ്. ഭാരതരത്നയുടെ മഹത്വം ഉള്‍ക്കൊണ്ടുകൊണ്ട് പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സച്ചിന്‍ അവസാനിപ്പിക്കണമെന്നും കെ സി ത്യാഗി ആവശ്യപ്പെട്ടു. ഐപിഎല്‍ താരലേലത്തില്‍ പങ്കെടുത്തിട്ടുള്ള സച്ചിന് ഭാരതരത്ന നല്‍കിയതിനെ വിമര്‍ശിച്ച് ബിജെപി വൈസ് പ്രസിഡന്റ് ഉമാ ഭാരതിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

No comments:
Post a Comment