ഇന്ത്യ എട്ടു നിലയില്‍ തോല്‍ക്കുമ്പോള്‍ കോഹ് ലി അനുഷ്കയോടപ്പം ചുറ്റിയടിക്കുകയായിരുന്നു; ചിത്രങ്ങള്‍ പുറത്തുവന്നു

ഹാമില്‍ട്ടണ്‍: അനുഷ്കാശര്‍മ്മയും
വീരാട് കോഹ് ലിയും തമ്മിലുള്ള ബന്ധം അടുത്തകാലത്തെ ഏറ്റവും ചര്‍ച്ച
ചെയ്യപ്പെടുന്ന ബോളിവുഡ് -ക്രിക്കറ്റ് പ്രണയ ഗോസിപ്പാണ്. കഴിഞ്ഞ ന്യൂഇയര്‍ ദിനത്തില്‍ ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചതെന്ന വാര്‍ത്ത വന്നതോടെ ഈ സംഭവം ഏതാണ്ട് ഉറപ്പാകുകയും ചെയ്തു. ഇപ്പോള്‍ ഇതാ പുതിയ വാര്‍ത്ത. ഈ ജോഡി ന്യൂസിലാന്റില്‍ ചുറ്റിയടിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ഗോസിപ്പ് പോര്‍ട്ടല്‍ പുറത്തുവിട്ട ചിത്രം സൈബര്‍ രംഗത്ത് ചൂടേറിയ ചര്‍ച്ചയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസിലാന്റില്‍ ഏകദിന പരമ്പരയില്‍ എട്ടുനിലയില്‍ പൊട്ടിയ സമയത്താണ് ഈ കറങ്ങി നടത്തം എന്നതാണ് മറ്റോരു കാര്യം.



Share This Post →

No comments:

Post a Comment