വളഞ്ഞ സ്ക്രീനുമായി എല്‍.ജി ജി ഫ്ലെക്സ് ഇന്ത്യയില്‍ ഇറങ്ങി

ദില്ലി: എല്‍.ജി യുടെ വളഞ്ഞ സ്ക്രീനുമായി എത്തുന്ന എല്‍.ജി ഫ്ലെക്സ് ഇന്ത്യയില്‍
എത്തി. ആദ്യ സാംസങ്ങാണ് ഗാലക്സി റൗണ്ട് എന്ന പേരില്‍ ഇത്തരത്തിലുള്ള ഫോണ്‍ ഇറക്കിയതെങ്കിലും ഇപ്പോഴും ദക്ഷിണകൊറിയയില്‍ മാത്രമാണ് ഈ ഫോണ്‍ വില്‍ക്കുന്നത്. അതിനിടയിലാണ് എല്‍.ജി ജി- ഫ്ലെക്സ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

ഇതോടെ ഇന്ത്യയില്‍ ആദ്യമായി എത്തുന്ന ഫ്ലെക്സ് സ്ക്രീന്‍ ഫോണ്‍ എല്‍ജിയുടെതായിരിക്കും. 69,999 രൂപയാണ് ഈ ആറിഞ്ച് ഫോണിന്റെ വില. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമാകുന്ന ടോപ്പ് മോഡലുകളില്‍ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

എല്‍.ജിയുടെ ആദ്യത്തെ കര്‍വ്ഡ് ഫോണാണ് എല്‍ജി ജി- ഫ്ലെക്സ്. സ്നാപ് ഡ്രാഗണ്‍ 800 പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആറിഞ്ചാണ് ഡിസ്പ്ലേ. ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക്ക് ഒ.എല്‍.ഇ.ഡി സ്ക്രീനാണ് ഇതെന്നാണ് എല്‍.ജി അവകാശപ്പെടുന്നത്.

2ജിബി റാം ഇതില്‍ ഉപയോഗിക്കുന്നു. 13 എംപിയാണ് ഇതിലെ ക്യാമറ. 3,500 എംഎഎച്ചാണ് ഇതിലെ ക്യാമറ. ആന്‍ഡ്രോയ്ഡ് കിറ്റ്-കാറ്റാണ് ഇതിലെ ഓപ്പറേറ്റിങ് പ്ലാറ്റ്ഫോം. 117 ഗ്രാം ആണ് ഫോണിന്റെ ഭാരം. ജനുവരിയില്‍ പ്രീ ബുക്കിംങ് ആരംഭിക്കുന്ന ഫോണ്‍. ഫെബ്രവരിയില്‍ ഇന്ത്യയില്‍ എത്തുമെന്നാണ് എല്‍.ജി അറിയിക്കുന്നത്.



Share This Post →

No comments:

Post a Comment