കേരളത്തിലെ ഭക്ഷണപ്രേമികളെ ലക്ഷ്യമിട്ട് പുതിയ ആന്‍ഡ്രോയ്‍ഡ് ആപ് എത്തി. ചുവന്നമുളക് എന്നാണ് ആപിന്റെ പേര്.
വെജും നോണ്‍ വെജും അടക്കം ഏഴു വ്യത്യസ്ത വിഭാഗങ്ങളിലായി
250 ലധികം ഭക്ഷണ വിഭവങ്ങളുടെ പാചകക്കുറിപ്പുകളും കേരളത്തിലെ പ്രധാന ഹോട്ടലുകളുടെയും തട്ടുകടകളുടെ വിവരങ്ങളും അങ്ങോട്ടുള്ള വഴിയും ഈ ആപ് നല്‍കുന്നു. മലയാളം വശമില്ലാത്തവര്‍ ചുവന്നമുളക് ആപ് ഇസ്റ്റാള്‍ ചെയ്യരുത് എന്ന മുന്നറിയിപ്പും ഇതിലുണ്ട്.
ഗൂഗിള്‍ മാപിന്റെ സഹായത്തോടെയാണ് സമീപത്തുള്ള തട്ടുകടകളുടെയും ഹോട്ടലുകളുടെയും വിവരം ചുവന്നമുളകില്‍ നിന്നു ലഭിക്കുക. കൊച്ചുത്രേസ്യ എന്ന മലയാളം ബ്ലോഗര്‍ തുടങ്ങിയ ഗൂഗിള്‍ സ്‌പ്രെഡ്ഷീറ്റില്‍ നിന്നാണ് ഹോട്ടലുകളുടെയും തട്ടുകടകളുടെയും നീണ്ട പട്ടിക ലഭിക്കുക. ഈ വിവരങ്ങള്‍ ഉപയോഗിച്ച് മുമ്പ് തട്ടുകട എന്ന പേരില്‍ തന്നെ ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇറങ്ങിയിരുന്നു. തട്ടുകടയില്‍ ഹോട്ടലുകളിലേക്കുള്ള വഴി അറിയാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. എന്നാല്‍, ചുവന്നമുളക് ഉപയോഗിച്ച് നിങ്ങള്‍ക്ക് പോകാനുള്ള സ്ഥലത്തിന്റെ വഴിയും സ്ഥിതി ചെയ്യുന്ന സ്ഥലവും ഗൂഗിള്‍ മാപ്പില്‍ കാണാന്‍ കഴിയും. ഇംഗ്ലീഷിലുള്ള ഭക്ഷണസാധനങ്ങളുടെ മലയാളം പേര് കണ്ടുപിടിക്കാന്‍ ഫുഡ് ഡിക്ഷണറി എന്ന സംവിധാനവും ചുവന്നമുളകിലുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിയോ സോഫ്റ്റ്‌വെയര്‍ എന്ന സ്ഥാപനമാണ് ഈ ആപ്പിന് പിന്നില്‍.

No comments:
Post a Comment