ന്യൂയോര്‍ക്ക്: യൂട്യൂബിന്‍റെ തലപ്പത്ത് ഇനി വനിത. സൂസന്‍ വോജിസ്കിയാണ് ഇനി ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സോഷ്യല്‍ നെറ്റ്വര്‍ക്കിനെ നയിക്കുക.
സാലര്‍ കാമന്‍ഗര്‍ ഒഴിയുന്ന സ്ഥാനത്താണ് സൂസന്‍ എത്തുന്നത്. ഗൂഗിളിന്‍റെ ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന ഒരു വിഭാഗമാണ് യൂട്യൂബ്. ലാറി പേജ് ഗൂഗിള്‍ തലവനായതിന് ശേഷം ഗൂഗിളിന്‍റെ ഒരു ഉപവിഭാഗത്തില്‍ വരുന്ന ഏറ്റവും വലിയ മാറ്റമാണ് ഇതെന്നാണ് വിലയിരുത്തുന്നത്.
ഗൂഗിളിന്‍റെ പ്രധാനപ്പെട്ട എഞ്ചിനീയര്‍മാരുടെ സംഘമായ എല്‍ ടീമില്‍ അംഗമായ സൂസന്‍ ഇത് ആദ്യമായണ് ഇത്രയും പ്രധാനപ്പെട്ട ഒരു പോസ്റ്റിലേക്ക് വരുന്നത്. നിലവില്‍ ഇന്ത്യക്കാരനായ സിന്ധാര്‍ത്ഥ് രാമസ്വാമിക്ക് ഒപ്പം ഗൂഗിള്‍ പരസ്യ വിഭാഗത്തിന്‍റെ ചുമതലയിലായിരുന്നു സൂസന്‍. നിലവിലുള്ള യൂട്യൂബ് തലവന്‍ സാലര്‍ കാമന്‍ഗര്‍ ഗൂഗിള്‍ വെന്‍ഞ്ച്വര്‍ കാപ്പിറ്റലിന്‍റെ നേതൃസ്ഥാനത്ത് എത്തുമെന്നാണ് അറിയുന്നത്.

No comments:
Post a Comment