ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുന്നത് ഏതുവ്യക്തിയെ സംബന്ധിച്ചും
പ്രത്യേകതയുള്ള സംഭവമാണ്. അത് കണ്ടാകാം പത്താംപിറന്നാള്‍ പ്രമാണിച്ച് ഫെയ്‌സ്ബുക്ക് 'ലുക്ക് ബാക്ക്' ഫീച്ചര്‍ അവതരിപ്പിച്ചത്.
ഒരാളുടെ ഫെയ്‌സ്ബുക്ക് ജീവിതം തുടങ്ങിയതു മുതല്‍ പ്രധാനപ്പെട്ട എല്ലാ സംഭവവും ഉള്‍പ്പെടുത്തിയ വീഡിയോയാണ് ലുക്ക് ബാക്ക്. പഴയതും പുതിയതുമായ പല ചിത്രങ്ങളിലൂടെയുള്ള യാത്രയാണ് ഒരു മിനിറ്റുനീണ്ടുനില്‍ക്കുന്ന ഈ വീഡിയോയിലൂടെ ഉപഭോക്താക്കള്‍ക്ക് കാണാന്‍ കഴിയുന്നത്.
ഫെയ്‌സ്ബുക്കിലെ നൂറുകോടിയിലേറെയുള്ള അംഗങ്ങള്‍ക്ക് ഞങ്ങളുടെ സ്‌നേഹോപഹാരമാണിത്, അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചില നിമിഷങ്ങള്‍ ഇതിലൂടെ ഓര്‍ത്തെടുക്കാനാകുമെന്ന് ലുക്ക്ബാക്കിനെക്കുറിച്ച് കമ്പനി വിശദീകരിച്ചു.
ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്ത് https://www.facebook.com/lookbackofficial എന്ന അഡ്രസ് ക്ലിക്ക് ചെയ്താല്‍ ലുക്ക്ബാക്ക് വീഡിയോ ലഭിക്കും. അക്കൗണ്ട് തുടങ്ങിയ വര്‍ഷം, ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ ചിത്രങ്ങളും പോസ്റ്റുകളും, ഷെയര്‍ചെയ്ത പ്രധാനപ്പെട്ട ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വീഡിയോ.
കണ്ട് ഇഷ്ടപ്പെട്ടതിനുശേഷം ടൈം ലൈനില്‍ ഷെയര്‍ ചെയ്യാവുന്നതുമാണ്. പരസ്യമായോ ഫ്രണ്ട്‌സിനായോ അതുമല്ലെങ്കില്‍ സ്വയം കാണാനോ മാത്രമായി വീഡിയോ സെറ്റ്‌ചെയ്യാന്‍ സംവിധാനമുണ്ട്. വീഡിയോ കാണാന്‍ താത്പര്യമില്ലെങ്കില്‍ ലുക്ക്ബാക്കില്‍പ്രധാന ചിത്രങ്ങളടങ്ങിയ ഒരു ഫോട്ടോ കൊളാഷും ലഭിക്കും. കൊളാഷും വീഡിയോയും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറിലോ മൊബൈലിലോ സൂക്ഷിക്കാനും കഴിയും.
തുടങ്ങിയ ദിവസംമുതല്‍തന്നെ ഈ ഫീച്ചറിന് വന്‍ജനപ്രീതിയാണ് കിട്ടിയത്. എനിക്കായി ഒരുക്കിയ ലുക്ക്ബാക്ക് വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ലൗ യു സക്കര്‍ബര്‍ഗ്- ഡല്‍ഹിക്കാരന്‍ അന്‍ഷുല്‍ കുമാര്‍ കുറിച്ചിട്ടു. എന്റെ യാത്രാവഴികള്‍ മനോഹരമാക്കിയ ഫെയ്‌സ്ബുക്കിന് നന്ദി- ചെന്നൈയിലിരുന്ന് മീനാക്ഷി എഴുതി.
ഗൃഹാതുരതയുണര്‍ത്തുന്ന ചിത്രങ്ങള്‍ സമ്മാനിക്കുന്നതിലൂടെ വ്യക്തികള്‍ക്ക് കിട്ടുന്ന പരിഗണന അവരെ ഫെയ്‌സ്ബുക്കുമായി കൂടുതല്‍ അടുപ്പിക്കുമെന്നാകാം കമ്പനിയുടെ പ്രതീക്ഷ.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫെയ്‌സ്ബുക്ക് മരിക്കുമെന്ന പ്രവചനവും വാട്‌സപ്പ്‌പോലുള്ള ചാറ്റ് ആപ്പുകളൊരുക്കുന്ന ഭീഷണിയും ഈ സോഷ്യല്‍ സൈറ്റിനെ തളര്‍ത്തിയിട്ടില്ലെന്നതിന്റെ തെളിവാണ് ലുക്ക്ബാക്കിന് ലഭിച്ച സ്വീകരണം.

No comments:
Post a Comment