ഐ-വാച്ച് വരുന്നു പ്രവര്‍ത്തനം സോളാര്‍ ഊര്‍ജത്തില്‍

സന്‍ഫ്രാന്‍സിസ്കോ: ആപ്പിളിന്‍റെ അടുത്ത ഏറ്റവും പുതിയ ഉത്പന്നം ഐ-വാച്ച് ആയിരിക്കുമെന്നാണ് ടെക് ലോകം പറയുന്നത്. കഴിഞ്ഞ ആഴ്ച ഈ വര്‍ഷം പുതിയ ഉത്പന്നം ആപ്പിള്‍ രംഗത്ത് ഇറക്കുമെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു. ഇത് ഐ-വാച്ചായിരിക്കുമെന്നാണ് അറിയുന്നത്. വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനമായിരിക്കും ഐവാച്ചിന് ഉണ്ടാകുകയെന്നാണ് പുതിയ വാര്‍ത്ത. അതായത് സോളാര്‍ ഊര്‍ജം ഉപയോഗിച്ചായിരിക്കും ഐ-വാച്ചിന്‍റെ പ്രവര്‍ത്തനം എന്നാണ് ആദ്യത്തെ റിപ്പോര്‍ട്ട്.

എന്നാല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകുമെന്നാണ് അറിയുന്നത്. അതായത് ചാര്‍ജ് ചെയ്യാന്‍ സംവിധാനം ഇല്ലെങ്കിലും ഐ-വാച്ചിന് പ്രവര്‍ത്തിക്കാന്‍ കഴിയും. ന്യൂയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച് ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആപ്പിള്‍ 2009ലാണ് ഐ-വാച്ചിനുള്ള പേറ്റന്‍റ് നേടിയത്. എന്നാല്‍ സോളാര്‍ ബാറ്ററി സംവിധാനം മുന്‍പ് ആപ്പിള്‍ ഉപയോഗിച്ച് പരാജയപ്പെട്ട ആശയമാണെന്ന് മുന്‍ ആപ്പിള്‍ എഞ്ചിനീയര്‍ പറഞ്ഞതായും ന്യൂയോര്‍ക്ക് ടൈംസിന്‍റെ വാര്‍ത്തയിലുണ്ട്.

എന്നാല്‍ അടുത്തിടെ ഗാലക്സി ഗിയര്‍ എന്ന പേരില്‍ സ്മാര്‍ട്ട് വാച്ച് ഇറക്കിയ സാംസങ്ങിന് കാര്യമായ പ്രതികരണം ലഭിച്ചിരുന്നില്ല. ഇന്ത്യയില്‍ അടക്കം ഇതു മൂലം ഗാലക്സി ഗിയര്‍ വില സാംസങ്ങ് കുറച്ചിരുന്നു. എന്നാല്‍ ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഗണത്തിലേക്കുള്ള ആപ്പിളിന്‍റെ ചുവട് വയ്പ്പായിരിക്കും ഐ-വാച്ച്. ഗൂഗിള്‍ ഗ്ലാസാണ് ഈ ഗണത്തില്‍ ആദ്യം ഇറങ്ങിയ ഉത്പന്നം എന്നാല്‍ അതും ഇതുവരെ പൂര്‍ണ്ണമായി ഇറങ്ങിയിട്ടില്ല.

Share This Post →

No comments:

Post a Comment