മലയാള സിനിമയില്‍ വീണ്ടും ഒരു താരവിവാഹം. മുന്‍നിര താരങ്ങളായ ഫഹദ് ഫാസിലും നസ്‌റിയ നസിമുമാണ് വിവാഹിതരാകുന്നത്. രണ്ടുപേരുടെയും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണ് വിവാഹം. അടുത്ത ആഗസ്തിലായിരിക്കും വിവാഹം. ഫഹദ് ഫാസിലിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ തന്നെയാണ് വിവാഹം ഉറപ്പിച്ച കാര്യം അറിയിച്ചത്.
പ്രണയവിവാഹമല്ലെന്ന് ഫാസില്‍ പറഞ്ഞു. കുട്ടിക്കാലം തൊട്ട് തന്നെ നസ്‌റിയയെ അറിയാം. കുടുംബാംഗങ്ങള്‍ ആലോചിച്ചാണ് വിവാഹം തീരുമാനിച്ചതെന്നും ഫാസില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഫഹദ് ഫാസിലിന്റെ വീട്ടില്‍ വെച്ചാണ് വിവാഹം ഉറപ്പിച്ചത്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ അഭിനയരംഗത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് വിവാഹശേഷം അവര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും ഫാസില്‍ പറഞ്ഞു.
ബാലതാരമായി സിനിമയില്‍ എത്തിയ നസ്‌റിയ നേരം എന്ന ചിത്രത്തിലൂടെയാണ് നായികയായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ രാജറാണി, നയ്യാണ്ടി എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും നസ്‌റിയ താരപദവി നേടി. അടുത്തയാഴ്ച റിലീസ് ചെയ്യുന്ന സലാല മൊബൈല്‍സും ഷൂട്ടിങ് പൂര്‍ത്തിയായ ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ താരമായി തിളങ്ങിനില്‍ക്കുമ്പോഴാണ് നസ്‌റിയ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നത്. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുള്ള മലയാളിയും നസ്‌റിയയാണ്.
പ്രമാണി എന്ന ചിത്രത്തില്‍ ബാലതാരമായി നസ്‌റിയ അഭിനയിച്ചത് ഒഴിച്ചാല്‍ ഫഹദും നസ്‌റിയയും സിനിമയില്‍ നായികാനായകന്മാരായി ഒന്നിച്ച് അഭിനയിച്ചിട്ടില്ല.
ഫാസില്‍ തന്നെ ഒരുക്കിയ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് നായകനായി ഫഹദ് അഭിനയരംഗത്തെത്തുന്നത്. ആദ്യചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രണ്ടാംവരവില്‍ മലയാള സിനിമ ഫഹദിനെ ഇരുംകൈയും നീട്ടി സ്വീകരിച്ചു. ഒന്നിന് പിറകെ ഒന്നായി കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച നടനായിരുന്നു ഫഹദ്.a

No comments:
Post a Comment