സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനമായ 'ഇ-മാര്‍ക്കറ്ററി'ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2014 അവസാനത്തോടെ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 175 കോടിയാകും. എല്ലാവരും സ്മാര്‍ട്‌ഫോണ്‍ ഉടമകളാകുന്നതോടെ എന്തെങ്കിലും വ്യത്യസ്തയുള്ള മോഡലുകള്‍ അവതരിപ്പിക്കാനാകും ഇനി കമ്പനികള്‍ മത്സരിക്കുക. എച്ച്.ഡി. ഡിസ്‌പ്ലേയും ഗൊറില്ല കോര്‍ണിങ് ഗ്ലാസും ക്വാഡ്‌കോര്‍ പ്രൊസസറുമൊക്കെ സാര്‍വത്രികമാകുന്ന കാലമാണ് ഇനി വരുന്നത്.
ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയുളള സ്മാര്‍ട്‌ഫോണ്‍ ആദ്യമായ അവതരിപ്പിച്ചത് സാംസങായിരുന്നു. 2011 ല്‍ കമ്പനിയിറക്കിയ ഗാലക്‌സി എസ്2 എച്ച്.ഡി. എല്‍.ടി.ഇ. എന്ന മോഡലിലാണ് എച്ച്.ഡി. സ്‌ക്രീന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീടിറങ്ങിയ ഗാലക്‌സി എസ്3 യിലും സ്‌ക്രീന്‍ എച്ച്.ഡി. തന്നെയായിരുന്നു. സാധാരണ സ്‌ക്രീനുകളേക്കാള്‍ മികവും മിഴിവും കൂടുമെന്നതാണ് എച്ച്.ഡി. ഡിസ്‌പ്ലേയുടെ ഗുണം. സാംസങിനു ശേഷം സോണിയടക്കമുള്ള കമ്പനികളെല്ലാം എച്ച്.ഡി. സ്‌ക്രീനുള്ള ഫോണുകള്‍ അവതരിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യന്‍ കമ്പനികളും എച്ച്.ഡി. വഴിയിലേക്കെത്തിയിരിക്കുന്നു. ലാവയുടെ ഏറ്റവും പുതിയ മോഡലായ ഐറിസ് പ്രോ 30 യുടെ സ്‌ക്രീന്‍ എച്ച്.ഡിയാണ്. 15,990 രൂപ വിലയുള്ള ഈ ഫോണ്‍ ജനവരി അവസാനത്തോടെ വില്‍പനയ്‌ക്കെത്തും.
1280 X 720 പിക്‌സല്‍സ് റിസൊല്യുഷനുള്ള 4.7 ഇഞ്ച് ഹൈഡെഫനിഷന്‍ ഐ.പി.എസ്. ഒ.ജി.എസ്. ഡിസ്‌പ്ലേ തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പോറല്‍ വീഴാത്ത തരത്തിലുളള കോര്‍ണിങ് ഗോറില്ല ഗ്ലാസ് കവറിങോടു കൂടിയാണ് സ്‌ക്രീന്‍. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, എസ്ജിഎക്‌സ് 544 ജി.പി.യു., ഒരു ജി.ബി. റാം എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ വെര്‍ഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ഡ്യുവല്‍ എല്‍.ഇ.ഡി. ഫ് ളാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറ, മൂന്ന് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ ഫോണിലുള്ളത്. നാല് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറിയുള്ള ഫോണില്‍ 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡിട്ട് പ്രവര്‍ത്തിപ്പിക്കാനാകും. ത്രിജി, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്./എ.ജി.പി.എസ്. എന്നിവയാണ് ഇതിലെ കണക്ടിവിറ്റി ഓപ്ഷനുകള്‍.
രണ്ടായിരം എം.എ.എച്ചിന്റെ ബാറ്ററിയാണ് ലാവ ഐറിസ് പ്രോ 30 യ്ക്ക് ഊര്‍ജ്ജം പകരുന്നത്. തുടര്‍ച്ചയായ നാലര മണിക്കൂര്‍ സംസാരസമയവും 400 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ആയുസ്സും കമ്പനി അവകാശപ്പെടുന്നുണ്ട്.
'ഐറിസ് പ്രോ നിരയിലൂടെ ബജറ്റ്‌ഫോണുകളില്‍നിന്ന് പ്രീമിയം സെഗ്‌മെന്റിലേക്കും ലാവ പ്രവേശിക്കുകയാണ്. കൊടുക്കുന്ന പണത്തിന് മികച്ച മൂല്യം ഉറപ്പുവരുത്തുന്ന സ്മാര്‍ട്‌ഫോണായിരിക്കും ഐറിസ് പ്രോ 30'- ലാവ ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഹരി ഓം റായ് പറയുന്നു. എം.ഡിയുടെ വാക്കില്‍ കഴമ്പുണ്ടോയെന്നറിയാന്‍ അല്പകാലം കൂടി കാത്തിരിക്കണം.

No comments:
Post a Comment