മുംബൈ: ഒരു ബോളിവുഡ് സിനിമാ കഥ പോലുണ്ടായിരുന്നു അത്. 18 വയസ്സാവാതെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് വീട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് 16 കാരിയായ പെണ്‍കുട്ടി മുംബൈയിലെ വാഷി ക്രീക്കിലേക്ക് എടുത്തു ചാടി. തൊട്ടുപിന്നാലെ അവളെ രക്ഷിക്കാന്‍, 22കാരനായ കാമുകനും. ഇരുവരും വെള്ളത്തില്‍ മുങ്ങുന്നതിനിടെ ഒരു മല്‍സ്യ തൊഴിലാളിയുടെ ശ്രദ്ധയില്‍ പെട്ടു. വെള്ളത്തില്‍ ആഴുന്നതിനിടെ അയാള്‍ ഇരുവരെയും രക്ഷപ്പെടുത്തി. ഇപ്പോള്‍ മുംബൈയിലെ ആശുപത്രിയിലാണ് ഇരുവരും. പെണ്‍കുട്ടി ഐ.സി.യുവിലും യുവാവ് വാര്‍ഡിലും.
ഇന്നലെയാണ് സംഭവം. ന്യൂ ഇംഗ്ലീഷ് ഹൈസ്കൂളിലെ പതിനൊന്നാം തരം വിദ്യാര്‍ത്ഥിനിയായ പിങ്കിയും കാമുകനായ സൂരജുമാണ് (യഥാര്‍ത്ഥ പേരുകള്‍ അതല്ല) ക്രീക്കിലേക്ക് എടുത്തു ചാടിയത്. നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് എതിര്‍ത്തു. 18 വയസ്സായിട്ടേ കല്യാണ കാര്യം ആലോചിക്കാന്‍ പറ്റൂ എന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ അരിശം പൂണ്ടാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ഒരുങ്ങിയത്. ഇക്കാര്യം പറഞ്ഞപ്പോള്‍ ആദ്യം താന്‍ അനുകൂലിച്ചില്ലെന്നും കാത്തിരിക്കാമെന്ന് പറഞ്ഞെന്നും സൂരജ് പറയുന്നു.
എന്നാല്‍, പെണ്‍കുട്ടി ഉറച്ച തീരുമാനത്തിലായിരുന്നു. സൂരജിനൊപ്പം നഗരത്തിലെ വാഷിയിലുള്ള ക്രീക്കിന്റെ അടുത്തേക്ക് ഇരുവരും പോയി. അവിടെ വെച്ച് പിങ്കി ആദ്യം ചാടി. പിന്നാലെ സൂരജും. തനിക്ക് ആത്മഹത്യ ചെയ്യണം എന്നില്ലായിരുന്നെന്നുും എന്നാല്‍, പെണ്‍കുട്ടി മരിച്ചാല്‍, കൊലക്കുറ്റത്തിന് പിടിയിലാവുമെന്ന് ഉറപ്പായിരുന്നെന്നും സൂരജ് മിഡ് ഡേ ദിനപത്രത്തോട് പറഞ്ഞു. അതിലും ഭേദം മരിക്കുകയാണെന്ന് കരുതിയായിരുന്നു ചാടിയത്.
മീന്‍ പിടിക്കാനായി താഴെ നില്‍ക്കുകയായിരുന്ന വിനോദ് ഗൌഡ എന്ന മല്‍സ്യ തൊഴിലാളി ഇവരെ കണ്ടിരുന്നു. താഴെ വീണ ഉടന്‍ ഇരുവരും മുങ്ങിപ്പോയി. മുങ്ങിപ്പോവുമ്പോഴും ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. അവള്‍ കൂടുതല്‍ കൂടുതല്‍ മുങ്ങുകയായിരുന്നു. മല്‍സ്യത്തൊഴിലാളി ഉടന്‍ തന്നെ ഇരുവരയുെം കരയ്ക്കെത്തിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും സഹായിച്ചു. പെട്ടെന്നു തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.
ശ്വാസ കോശത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി അവശയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന്, ഐ.സി.യുവില്‍ അടിയന്തിര ചികില്‍സ നല്‍കി. ഇപ്പോഴും ഐ.സി.യുവിലാണ് പെണ്‍കുട്ടി. അതേ ആശുപത്രിയിലെ വാര്‍ഡിലാണ് ഇപ്പോള്‍ സൂരജ് ഉള്ളത്. സൂരജിന്റെ സഹോദരനും മറ്റും ആശുപത്രിയില്‍ എത്തിയിട്ടുണ്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളാരും വന്നിട്ടില്ല.

No comments:
Post a Comment