പരസ്യ വിപണിയിലെ ശ്രദ്ധേയമായ ഘടകമാണ് ഉത്പന്നങ്ങളുടെ വക്താക്കളായുള്ള സിനിമ താരങ്ങളും, കായിക താരങ്ങളും ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യം. ലക്ഷങ്ങളും കോടികളും ഒഴുക്കിയാണ് താരങ്ങളെ പലരും തങ്ങളുടെ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്താറുള്ളത്. പണം എത്ര ഒഴുകിയാലും താരസാന്നിധ്യം നല്‍കുന്ന മുന്‍തൂക്കം പ്രദാനം ചെയ്യാന്‍ മറ്റൊന്നിനും കഴിയില്ലെന്ന തിരിച്ചറിവ് തന്നെയാണ് ഇതിന് കാരണം. വന്‍ തുക പ്രതിഫലം കൈപ്പറ്റി വിവിധ ഉത്പന്നങ്ങളുടെ പ്രചാരകരായി തകര്‍ത്താടുന്ന പ്രമുഖരാരും തന്നെ ഇവയുടെ ഗുണമേന്മയെ കുറിച്ച് വേവലാതിപ്പെടാറില്ലെന്നതാണ് വാസ്തവം. താരങ്ങളെ വിശ്വസിച്ച് ഉത്പന്നങ്ങള്‍ വാങ്ങിയവര്‍ വഞ്ചിതരായ സന്ദര്‍ഭങ്ങള്‍ ഇതിനാല്‍ തന്നെ ധാരാളമാണു താനും.
കെണിയൊരുക്കി കാത്തിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ അധികൃതര്‍ തയ്യാറാകുകയാണ്. തെറ്റായ പരസ്യങ്ങളിലൂടെ ജനങ്ങളെ വഞ്ചിച്ചാല്‍ ഇത്തരം പരസ്യങ്ങളില്‍ ചിത്രികരിക്കുന്ന ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ മാത്രമല്ല ഇവയില്‍ മുഖം കാണിക്കുന്ന പ്രശസ്തരും ഉത്തരവാദികളാണെന്ന് ഉറപ്പു വരുത്തുന്ന തരത്തിലുള്ള പുതിയ നീക്കം. ഇത് പ്രാവര്‍ത്തികമാരുന്നതോടെ പരസ്യത്തിലൂടെ ഉത്പന്ന വിപണനത്തിന് ശ്രമിക്കുന്ന കമ്പനിക്കൊപ്പം തന്നെ ഇതിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയെത്തുന്ന പ്രമുഖര്‍ക്കെതിരെയും നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാന്‍ ഉപഭോക്താവിന് കഴിയും.
കേന്ദ്ര മന്ത്രി കെവി തോമസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ഉപഭോക്തൃ സംരക്ഷണ സമിതി യോഗത്തില്‍ ഇക്കാര്യം സജീവ ചര്‍ച്ചാവിഷയമായിരുന്നു. പരസ്യങ്ങള്‍ നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനുമായുള്ള പ്രത്യേക സംവിധാനത്തെ കുറിച്ചായിരുന്നു

No comments:
Post a Comment