ന്യൂഡല്‍ഹി: ഓട്ടോ എക്‌സ്‌പോ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് രണ്ട് പുതിയ കാറുകള്‍
അവതരിപ്പിച്ചു. ഹാച്ച്ബാക്ക് കാര്‍ ബോള്‍ട്ടും കോംപാക്ട് സെഡാന്‍ സെസ്റ്റുമാണ് അവര്‍ ഓട്ടോ എക്‌സ്‌പോയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ളത്. വിസ്റ്റ ഹാച്ച്ാക്കിന്റെ പുത്തന്‍ പതിപ്പെന്ന് ബോള്‍ട്ടിനെ വിശേഷിപ്പിക്കാം. ഇന്‍ഡിഗോ സി എസ്സിന്റെ പുത്തന്‍ അവതാരമാണ് സെസ്റ്റ്. പുതിയ വാഹനങ്ങള്‍ വിപണിയിലെത്തിയാലും വിസ്റ്റയും സി എസ്സും ഷോറൂമുകളില്‍ തുടരുമെന്നാണ് സൂചന.
രണ്ടു കാറുകളുടെയും എന്‍ജിന്‍ , സസ്‌പെന്‍ഷന്‍ , ഗിയര്‍ബോക്‌സ്, ഇന്റീരിയര്‍ , ഇലക്ട്രോണിക് സംവിധാനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും പുതിയതാണെന്നാണ് ടാറ്റാ മോട്ടോഴ്‌സിന്റെ അവകാശവാദം. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് സെസ്റ്റില്‍ .
ടാറ്റയുടെ 1.2 ലിറ്റര്‍ റിവോട്രോണ്‍ എന്‍ജിനാണ് രണ്ടുകാറുകള്‍ക്കും കരുത്ത് പകരുന്നത്. 85 പി എസ് പരമാവധി കരുത്തും 140 എന്‍ എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍ . പുതിയ ഇലക്ട്രോണിക് പവര്‍ സ്റ്റിയറിങ്ങാണ് രണ്ടു കാറുകളിലും ഉള്ളത്. ശബ്ദം പരമാവധി അകത്തുകടക്കാത്ത വിധമാണ് കാബിന്‍ നിര്‍മ്മാണം. മികച്ച കോര്‍ണറിങ് സ്‌റ്റെബിലിറ്റി വാഗ്ദാനം ചെയ്യുന്ന പുതിയ എ ബി എസ് സംവിധാനവും കാറുകളിലുണ്ട്. വാഹന ഘടക നിര്‍മ്മാതാക്കളായ ബോഷുമായി സഹകരിച്ച് വികസിപ്പിച്ചതാണ് ഇത്.

തട്ടിക്കൂട്ടിയ മുഖംമിനുക്കല്ല വിസ്റ്റയിലും സി എസ്സിലും നടത്തിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍തന്നെ മനസിലാക്കാം. ഡിസൈനെക്‌സ്റ്റ് എന്ന് പേരുനല്‍കിയിരിക്കുന്ന പുതിയ രൂപകല്‍പ്പനാശൈലിയും ഇരുകാറുകള്‍ക്കുമൊപ്പം ടാറ്റാ അവതരിപ്പിച്ചിട്ടുണ്ട്. ടാറ്റയുടെ പുണെയിലുള്ള ആസ്ഥാനം, യു കെയിലെ കവന്‍ട്രിയിലും ഇറ്റലിയിലെ ടൂറിനിലുമുള്ള ഡിസൈന്‍ കേന്ദ്രം എന്നിവിടങ്ങളിലാണ് രൂപകല്‍പ്പന നടത്തിയിരിക്കുന്നത്. അഞ്ച് ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, സാറ്റലൈറ്റ് നാവിഗേഷന്‍ , ബ്ലൂടൂത്ത്, വോയ്‌സ് റെക്കഗ്നിഷന്‍, ഫോണ്‍ അധിഷ്ഠിത നാവിഗേഷന്‍ തുടങ്ങിയവയാണ് ഇന്റീരിയര്‍ പുതുമകള്‍ .
ടാറ്റയുടെ 1.2 ലിറ്റര്‍ റിവോട്രോണ്‍ എന്‍ജിനാണ് രണ്ടുകാറുകള്‍ക്കും കരുത്ത് പകരുന്നത്. 85 പി എസ് പരമാവധി കരുത്തും 140 എന്‍ എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍ . പുതിയ ഇലക്ട്രോണിക് പവര്‍ സ്റ്റിയറിങ്ങാണ് രണ്ടു കാറുകളിലും ഉള്ളത്. ശബ്ദം പരമാവധി അകത്തുകടക്കാത്ത വിധമാണ് കാബിന്‍ നിര്‍മ്മാണം. മികച്ച കോര്‍ണറിങ് സ്‌റ്റെബിലിറ്റി വാഗ്ദാനം ചെയ്യുന്ന പുതിയ എ ബി എസ് സംവിധാനവും കാറുകളിലുണ്ട്. വാഹന ഘടക നിര്‍മ്മാതാക്കളായ ബോഷുമായി സഹകരിച്ച് വികസിപ്പിച്ചതാണ് ഇത്.
No comments:
Post a Comment