യുവാക്കള്‍ക്കായി മോഡലുകള്‍ അനവധി !

 ന്യൂഡല്‍ഹി: ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയുടെ തുടക്കം
ഇരുചക്ര വാഹനങ്ങളുടെ നീണ്ട നിരയുമായാണ്. വിദേശ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്റെ പവലിയനാണ് ശ്രദ്ധാ കേന്ദ്രം. പുതിയ മോഡലായ 'സ്ട്രീറ്റ് 750' കരുത്തിന്റെ പ്രതീകമായി. ഇന്ത്യന്‍ തെരുവുകളിലുടെ ഇരമ്പിപ്പായാന്‍ വെമ്പി നില്‍ക്കുന്ന ഇതിന്റെ വില 4.1 ലക്ഷമാണ്. നാല് കണ്‍സപ്റ്റ് മോഡലുകളും ഡേവിഡ്‌സണ്‍ അവതരിപ്പിച്ചു. യമഹയുടെ 'ആല്‍ഫ' പുതിയ ജനറേഷന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് . വില 49,518 രൂപ.

സുസുക്കി ആകെ നാല് വാഹനങ്ങള്‍ പുറത്തിറക്കി. രണ്ട് സ്‌കൂട്ടറുകളും രണ്ട് ബൈക്കുകളുമാണ് ഇന്ത്യന്‍ യുവത്വത്തിനുള്ള സുസുക്കിയുടെ സമ്മാനം. ലെറ്റ്‌സ്, ജിക്‌സര്‍, ഇനാസുമ, വി-സ്റ്റോം 1000 എന്നിവയാണിവ. ജപ്പാന്‍ കമ്പനിയായ ഹോണ്ട രണ്ട് വാഹനങ്ങളുമായാണ് എക്‌സ്‌പോയിലെത്തിയത്. ആക്ടീവയുടെ പരിഷ്‌കരിച്ച രൂപമാണ് ആക്ടീവ 125. സി.ബി.ആര്‍. 650 ആര്‍ സ്‌പോര്‍ട്ടി ബൈക്കാണ്. പള്‍സറിനെയും പരിഷ്‌കരിച്ചിട്ടുണ്ട്. സി.എസ്. 400 ആണ് ഇതിന്റെ പുതിയ മോഡല്‍.

മൂന്നുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ബജാജിന്റെ ക്വാഡ്രി സൈക്കിള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കാനാവുമെന്ന് പ്രസിഡന്‍റ് ആര്‍.സി. മഹേശ്വരി പറഞ്ഞു. കേരളത്തില്‍ ബജാജിന്റെ ഡീസല്‍ ഓട്ടോറിക്ഷയ്ക്ക് നല്ല ഡിമാന്‍റുണ്ടെന്നും 37 കിലോമീറ്റര്‍ മൈലേജുള്ള വാഹനത്തിന് വന്‍ ജനപ്രീതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍, എല്‍.പി.ജി. , സി.എന്‍.ജി. മോഡലുകളാണുള്ളത്. പിയാജിയോയുടെ പവലിയനില്‍ വെസ്പയുടെ നാലു മോഡലുകള്‍ അവതരിപ്പിക്കപ്പെട്ടു. ഇതില്‍ വെസ്പ 946, ലിബര്‍ട്ടി 125, വെസ്പ എസ് എന്നീ മോഡലുകളാണുള്ളത്. കൂടാതെ അപ്രീലയുടെ പരിഷ്‌കരിച്ച പതിപ്പുമുണ്ട്. ഇന്ത്യന്‍ കമ്പനിയായ ഹീറോയും നാല് മോഡലുകള്‍ വിപണിയിലിറക്കി.

Share This Post →

No comments:

Post a Comment