ഇന്ത്യയുടെ യുവ ബാറ്റ്സ്മാന്‍മാരില്‍ ശ്രദ്ധേയനായ വിരാട് കൊഹ്‍ലി ഇന്ത്യന്‍ ബാറ്റിങ് നിരയിലെ വിശ്വസ്തതയുടെ പ്രതിരൂപങ്ങളായ ടെണ്ടുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്‍റെയും വിരേന്ദ്ര സേവാഗിന്‍റെയും സംഗമമാണെന്ന് ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ മാര്‍ട്ടിന്‍ ക്രോ. ക്രിക് ഇന്‍ഫോയിലെഴുതിയ കോളത്തിലാണ് ഇന്ത്യന്‍ യുവതാരത്തെ പ്രശംസകള്‍ കൊണ്ട് ക്രോ മൂടിയത്. ദ്രാവിഡിന്‍റെ തീവ്ര മനോഭാവത്തിന്‍റെയും സേവാഗിന്‍റെ സാഹസികതയുടെയും ടെണ്ടുല്‍ക്കറുടെ വ്യാപ്തിയും ഒരു പോലെ കൊഹ്‍ലിയില്‍ നിഴലിച്ചു കാണാം. ഇത് കൊഹ്‍ലിയെ മികച്ച താരം മാത്രമല്ല ആക്കുന്നത്, മറിച്ച് തനതായ സവിശേഷതകളുള്ള ഒരു അസാമാന്യ പ്രതിഭയാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍മാരായ മൂന്ന് താരങ്ങളുടെയും കളത്തിലെ പോരാട്ടങ്ങളില്‍ നിന്നും ആവശ്യമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തനതായ ശൈലി രൂപപ്പെടുത്തിയെടുത്തു എന്നതാണ് കൊഹ്‍ലിയുടെ പ്രത്യേകത. തന്‍റെ പ്രവര്‍ത്തന മേഖലയെ അഗാധമായി പ്രണയിക്കുകയും കഴിയാവുന്നത്ര പുതിയ പാഠങ്ങള്‍ അതിവേഗത്തില്‍ സ്വന്തമാക്കുകയും ചെയ്യുന്ന കൊഹ്‍ലി പലപ്പോഴും ജീവിതത്തിന്‍റെ ശരിയായ സത്ത പിന്തുടരുന്ന വ്യക്തിയാണ്. ഒരു പഠിതാവില്‍ നിന്നും ഗുരുവിലേക്കുള്ള പാത അതിവേഗമാണ് ഈ യുവതാരം ചവിട്ടിക്കയറിയത്. കളത്തിലെ അഗ്രഗണ്യനാകുകയാണ് ഇനി കൊഹ്‍ലിക്ക് മുന്നിലുള്ള ലക്ഷ്യം. ഇത് അദ്ദേഹം നേടുമെന്ന് ഉറപ്പാണ് - ക്രോ ലേഖനത്തില്‍ കുറിച്ചു.
ശരിയായ ഒരു നായകനും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട താരവുമായി മാറാന്‍ തന്നിലെ താന്തോന്നിയായ കുറുമ്പനെ നിലയ്ക്ക് നിറുത്തേണ്ടതുണ്ടെന്ന് കൊഹ്‍ലി തിരിച്ചറിഞ്ഞിട്ടുണ്ടാവും. വെല്ലുവിളികളെ നേരിടുന്നതിനോടൊപ്പം തന്നെ കളത്തിലെ സ്വഭാവ നിയന്ത്രണവും പരമപ്രധാനമാണെന്ന് സച്ചിനും ദ്രാവിഡും ഇളമുറക്കാരനെ പഠിപ്പിച്ചു കാണുമെന്ന് ഉറപ്പാണ്. എങ്കിലും ഇപ്പോഴും കൊഹ്‍ലിയുടെ വികൃതിക്കുട്ടി പലപ്പോഴും തലനീട്ടി പുറത്തവരാറുണ്ട്. സ്വയം നിയന്ത്രണത്തിന്‍റെ കാര്യത്തില്‍ ആരെങ്കിലും ഈ യുവ പ്രതിഭയെ നയിക്കേണ്ടതുണ്ട്.
അപാരമായ ഫോമിലാണ് ഇപ്പോള്‍ കൊഹ്‍ലിയുടെ കുതിപ്പ്. എന്നാല്‍ ഈ താരത്തിന്‍റെ മികച്ച ഇന്നിംഗ്സുകള്‍ ഇനിയും പിറക്കാനിരിക്കുന്നതെയുള്ളു. അദ്ദേഹത്തെ നേരിടാനിരിക്കുന്ന ബൌളര്‍മാരെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയാണ് - അടിമുടി പിടിച്ചുലക്കുന്ന ഒരു വസ്തുത.

No comments:
Post a Comment