വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജര്‍ അടക്കമുള്ളവരെ ചിത്രീകരിച്ച കൊക്ക കോള പരസ്യത്തിനെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ വംശീയ അധിക്ഷേപം വ്യാപകം. അമേരിക്കന്‍ ഫുട്ബോള്‍ ആഘോഷമായ സൂപ്പര്‍ ബൌളിനോട് അനുബന്ധിച്ച് കൊക്ക കോള പുറത്തിറക്കിയ പ്രത്യേക പരസ്യമാണ് വിവാദത്തിലായത്.
അമേരിക്കന്‍ ജനത ടി.വിയില്‍ കണ്ണും നട്ടിരിക്കുന്ന സൂപ്പര്‍ ബൌള്‍ വേളയില്‍ വിവിധ കമ്പനികള്‍ പ്രത്യേക പരസ്യങ്ങളിറക്കാനുള്ള കടുത്ത മല്‍സരത്തിലാണ്. ഇതിന്റെ ഭാഗമായാണ് കൊക്ക കോള പരസ്യം പുറത്തിറക്കിയത്. 'അമേരിക്ക ദ ബ്യൂട്ടിഫുള്‍' എന്ന തലക്കെട്ടിലുള്ള പരസ്യത്തില്‍ അമേരിക്കയിലെ വിവിധ വംശീയ വിഭാഗങ്ങളില്‍ പെട്ടവരെയാണ് ചിത്രീകരിക്കുന്നത്. അവരവരുടെ ഭാഷയില്‍ അമേരിക്ക സുന്ദരമാണെന്ന് പറയുന്നതാണ് ഈ പരസ്യം.
ഇംഗ്ലീഷിനു പുറമേ സ്പാനിഷ്, ഹിന്ദി, കെരസ്, തഗലോഗ്, സെനഗലിസ്, ഫ്രഞ്ച്, ഹിബ്രൂ ഭാഷകളിലാണ് പരസ്യം. ഇതിനെതിരെയാണ് വംശീയ അധിക്ഷേപം വ്യാപകമായത്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ കടുത്ത വംശീയ അധിക്ഷേപമാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.
അമേരിക്കയെ കുറിച്ചുള്ള വാക്കുകള്‍ ഇംഗീഷിലാണ് വേണ്ടതെന്നും മറ്റു ഭാഷകളിലല്ല അമേരിക്കന്‍ സംസ്കാരത്തെ കാണിക്കേണ്ടതെന്നും വിമര്‍ശകര്‍ പറയുന്നു. ' ആര്‍ക്കും അമേരിക്ക ബ്യൂട്ടിഫുള്‍ എന്നു പറയാം, പക്ഷേ അത് ഇംഗ്ലീഷിലായിരിക്കണം. പുറത്തു പോവൂ' എന്നാണ് ഒരു ട്വീറ്റ്. മറ്റൊരു ട്വീറ്റ് ഇങ്ങനെയാണ്: ചില ഭീകരവാദികള്‍ ആ പരസ്യത്തില്‍ നമ്മുടെ പാട്ട് പാടുന്നു'. ഈ പരസ്യം മുന്‍ നിര്‍ത്തി കൊക്ക കോളയെ ബഹിഷ്കരിക്കണമെന്നുള്ള പ്രചാരണങ്ങളും അരങ്ങ് തകര്‍ക്കുന്നുണ്ട്.
അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള മറ്റ് രാജ്യങ്ങളിലും സമുദായങ്ങളിലും നിന്നവരോടുള്ള അസഹിഷ്ണുതയാണ് ഈ പ്രചാരണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നത്. വിവിധ ഭാഷകളിലും വംശങ്ങളിലുമുള്ളവര്‍ താമസിക്കുന്ന അമേരിക്കയില്‍ വംശീയത എത്ര ശക്തമാണ് എന്നു തെളിയിക്കുന്നതാണ് ഈ സംഭവമെന്നാണ് വിമര്‍ശനം.
ഇതാണ് ആ പരസ്യം:

No comments:
Post a Comment