ചെന്നൈ : ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ജില്ല. മോഹൻലാലും ഇളയദളപതി വിജയയും ഒന്നിക്കുന്ന ചിത്രമാണ് ജില്ല. പൂർണിമ ഭാഗ്യരാജ്, കാജൽ അഗർവാൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാൽ വ്യത്യസ്ത ലുക്കിൽ എത്തുന്ന ചിത്രത്തിൻറെ പോസ്റ്ററുകൾക്ക് സോഷ്യൽനെറ്റ് വർക്കിംഗ് സൈറ്റ്-കളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മോഹൻലാലും വിജയയും ഒന്നിക്കുന്ന ചിത്രമായതിനാൽ തമിഴ് നാട്ടിലും കേരളത്തിലും ഒരേപോലെ വരവെൽപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. അതിനിടയിൽ ചിത്രത്തിന്റെ വിദേശ വിതരണം ഏറ്റെടുത്ത അയ്യങ്കാരൻ എന്റെർടെയ്മെന്റ് ഒരു പ്രമോ വീഡിയോ ഇറക്കിയിരിക്കുന്നത്. ജില്ലയുടെ ഷൂട്ടിംഗ് ദൃശ്യങ്ങൾ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത് .
No comments:
Post a Comment