ഫേസ്ബുക്ക്‌നെ കടത്തിവെട്ടി വാട്ട്സ് ആപ്പ് മെസ്സേജ് സർവീസിലെ നമ്പർ വണ്‍ ആകുന്നു. സ്മാർട്ട് ഫോണ്‍ ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് മെസ്സഞ്ചരിനേക്കാൾ പ്രിയം വാട്ട്സ് ആപ്പ്-നോട് ആണെന്ന് സർവേഫലം സുചിപ്പിക്കുന്നു.
അഞ്ച് രാജ്യങ്ങളിൽ " ഓണ്‍ ഡിവൈസ് റിസർച്ച് " നടത്തിയ സർവേയിലാണ് ഇക്കാര്യം സുചിപ്പിക്കുന്നത്. ഫേസ്ബുക്ക് മെസ്സേജ് സർവീസ് ഉപയോഗിക്കുന്നവരേക്കാൾ കൂടുതൽ ആൾക്കാർ വാട്ട്സ് ആപ്പിനെ ആശ്രയിക്കുന്നതാണ് സർവേ പറയുന്നത്.
ലോകത്ത് സ്മാർട്ട് ഫോണ്‍ ഉപയോഗം കൂടിയ അമേരിക്ക, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇൻഡൊനീഷ്യ, ചൈന എന്നിവിടങ്ങളിലാണ് സർവേ നടത്തിയത് 3.759 ആൻഡ്രോയ്ഡ് ഐ.ഒ.എസ് ഫോണുകളിലായിരുന്നു സർവേ. വീചാറ്റ്, ആപ്പിൾ ഐ മെസ്സേജ്, ഗൂഗിൾ ഹാങ് ഔട്ട്, ബി.ബി.എം മെസ്സഞ്ചർ, സ്നാപ്‌ചാറ്റ്, സ്കൈപ്പ് എന്നിവയും പ്രിയപ്പെട്ടവയാണ്.
സർവേ പ്രകാരം സ്മാർട്ട് ഫോണ്‍ ഉപയോകതാക്കളിൽ 44 ശതമാനം പേർ ആഴ്ചയിൽ ഒരിക്കൽ വാട്ട്സ് ആപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഫേസ്ബുക്ക് മെസ്സഞ്ചർ ഉപയോഗിക്കുന്നവർ വെറും 35 ശതമാനമാണ്. 28 ശതമാനം പേർ വീചാറ്റ് ഉപയോഗിക്കുന്നു. അമേരിക്കയിലെ 16-നും 24-നും പ്രായക്കാർക്കിടയിൽ സ്നാപ്ചാറ്റിനും പ്രചാരമേരുന്നതായി കണ്ടെത്തി. ഒക്ടോബർ 25-നും നവംബർ 10-നും ഇടയിലായിരുന്നു സർവേ.
73 ശതമാനം വോയിസ് കോളിനായി അവരുടെ ഫോണുകൾ ഉപയോഗിക്കുമ്പോൾ 60 ശതമാനം ഇ-മെയിലുകൾ ഉപയോഗിക്കുന്നു.
ട്വിറ്റെറിനെ കടത്തിവെട്ടിയതായി ഏപ്രിലിൽ വാട്ട്സ് ആപ്പ് ചീഫ് എക്സിക്യുട്ടീവ് ജാൻ കൗം വ്യക്തമാക്കിയിരുന്നു അടുത്തിടെ വോയിസ് മെസ്സേജ് സേവനം കൂടി വാട്ട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു. മാസംതോറും വാട്ട്സ് ആപ്പ് ലോകമോട്ടാകെ ഉപയോഗിക്കപ്പെടുന്നവരുടെ എണ്ണം 300 ദശലക്ഷമാണ് .
No comments:
Post a Comment