കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ഓഹരി പങ്കാൡമുള്ള ചൈനയിലെ ടെലികോം കമ്പനിയാണ് ഹ്വാവേ. 'ഓ ചൈനയല്ലേ' എന്ന് നമ്മള്‍ മലയാളികള്‍ പുച്ഛിക്കുമെങ്കിലും ഹ്വാവേയുടെ ഉത്പന്നങ്ങള്‍ ലോകോത്തര ഗുണനിലവാരം പുലര്‍ത്തുന്നവയാണ്. വന്‍ മൊബൈല്‍ കമ്പനികള്‍ക്കാവശ്യമായ ടെലികോം കാരിയര്‍ നെറ്റ്‌വര്‍ക്ക് മുതല്‍ ലാപ്‌ടോപ്പില്‍ ഉപയോഗിക്കുന്ന ത്രീജി ഡോംഗിള്‍ വരെ നിര്‍മിക്കുന്ന ഹ്വാവേ ( Huawei ) ആണ് ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കള്‍. 2012ല്‍ എറിക്‌സണെ മറികടന്നാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്.
2010 മുതല്‍ ഹ്വാവേ സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്കും കടന്നു. അസെന്റ് എന്ന പേരില്‍ കമ്പനി അവതരിപ്പിച്ച സ്മാര്‍ട്‌ഫോണുകള്‍ നന്നായി സ്വീകരിക്കപ്പെട്ടു. ജപ്പാനിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ അസെന്റ് സ്മാര്‍ട്‌ഫോണുകള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. ആപ്പിള്‍ ഐഫോണിന്റെയും സാംസങ് ഗാലക്‌സി എസ്4 ന്റെയും പകുതി വിലയ്ക്ക് അതേ സംവിധാനങ്ങളുള്ള ഫോണ്‍ കിട്ടും എന്നതാണ് അസെന്റിന്റെ ജനപ്രീതി വര്‍ധിപ്പിച്ചത്.
അസെന്റ് നിരയിലെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഹ്വാവേ കഴിഞ്ഞയാഴ്ച അവതരിപ്പിച്ചു. 'അസെന്റ് മേറ്റ്2 4ജി' ( Ascend Mate 2 4G ) എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ ലാസ് വെഗാസില്‍ രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 ) യുടെ വേദിയിലാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഫാബ്‌ലറ്റ് വിഭാഗത്തില്‍ പെടുത്താവുന്ന മോഡലാണിത്.
കൂടുതല്‍ വലിപ്പമുള്ള സ്‌ക്രീന്‍, കുടുതല്‍ മേന്‍മയേറിയ ക്യാമറ, 4ജി സംവിധാനം.....അസെന്റ് നിരയിലെ മുന്‍കാല മോഡലുകളില്‍നിന്ന് മേറ്റ് 2 വിനെ ഉയരത്തില്‍ നിര്‍ത്തുന്നത് ഈ മൂന്ന് ഘടകങ്ങള്‍ തന്നെ.
720 X 1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 6.1 ഇഞ്ച് എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.6 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, അഡ്രിനോ 306 ജി.പി.യു., രണ്ട് ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് മേറ്റ് 2 വിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷം.
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഹ്വാവേയുടെ സ്വന്തം ഇമോഷന്‍ 2.0 യൂസര്‍ ഇന്റര്‍ഫേസുമുണ്ട്. എല്‍.ഇ.ഡി. ഫ് ളാഷോടു കൂടിയ 13 മെഗാപിക്‌സലിന്റെ എച്ച്.ഡി.ആര്‍. ബാക്ക് ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമാണുള്ളത്. 64 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡും ഇതില്‍ ഉപയോഗിക്കാനാവും.
4050 എം.എ.എച്ച്. ബാറ്ററിയുള്ളതിനാല്‍ രണ്ട് ദിവസം ചാര്‍ജ്ജ് നില്‍ക്കുമെന്ന് ഹ്വാവേ ഉറപ്പുനല്‍കുന്നു. ഫോണില്‍നിന്നുള്ള ഊര്‍ജം മറ്റ് ഡിവൈസുകളിലേക്ക് നല്‍കാവുന്ന റിവേഴ്‌സ് ചാര്‍ജിങ് സംവിധാനവും ഈ ഫോണിലുണ്ട്. 202 ഗ്രാമാണ് ഫോണിന്റെ ഭാരം.
അമേരിക്കയടക്കമുള്ള നാല്‍പ്പതുരാജ്യങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മേറ്റ് 2 4ജി വില്പനയ്‌ക്കെത്തുമെന്ന് ഹ്വാവേ കണ്‍സ്യൂമര്‍ ചീഫ് എക്‌സിക്യൂട്ടിവ് റിച്ചാര്‍ഡ് യു പറഞ്ഞു.
ഈ വര്‍ഷം എട്ടു കോടി സ്മാര്‍ട്‌ഫോണുകള്‍ വില്ക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. അതുവഴി സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ കമ്പനിക്ക് സാധിക്കും (വിവരങ്ങള്‍ക്ക് കടപ്പാട് : വാര്‍ത്താഏജന്‍സികള്‍ ).

No comments:
Post a Comment