ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് 3.2 കോടി ഡോളര്‍ പിഴ നല്‍കണം

ന്യൂയോര്‍ക്ക്: ഐഫോണ്‍, ഐപാഡ് നിര്‍മ്മാതക്കളായ ആപ്പിള്‍ 3.2 കോടി അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുവാന്‍ അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ഉത്തരവ്. രക്ഷിതാക്കളുടെ അനുവാദമില്ലാതെ കുട്ടികളെ അപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിച്ചു എന്ന കുറ്റം ആരോപിച്ചാണ് അമേരിക്കന്‍ ടെക്നോളജി ഭീമന്മാര്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ പിഴ ചുമത്തപ്പെട്ടിരിക്കുന്നത്.

രക്ഷിതാക്കളുടെ കണക്ഷനുപയോഗിച്ച് കുട്ടികളാണ് അപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെന്നും ഇത് വന്‍തോതില്‍ ബില്ല് ഈടാക്കുവാന്‍ അപ്പിളിനെ സഹായിക്കുന്നുവെന്നാണ് വിവിധ ഉപഭോക്തക്കള്‍ ട്രേഡ് കമ്മീഷന് പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പരാതിയിലാണ് ഈ വിധി വന്നിരിക്കുന്നത്.

ഇതു കൂടാതെ ബില്ലിങ്ങ് സംവിധാനം കൃത്യമാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കുവാനും കമ്മീഷന്‍ ആപ്പിളിനോട് അവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദീര്‍ഘമായ ഒരു നിയമ പോരാട്ടത്തിന് കമ്പനിയെ പ്രേരിപ്പിക്കുന്നതാണ് വിധിയെന്നാണ് അപ്പിളിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ആപ്പിളിന്റെ നീതിരഹിതമായ ബില്ലിങ്ങ് സംവിധാനത്തിന് എതിരെയുള്ള വിജയമാണിതെന്നാണ് കേസ് നല്‍കിയ ഉപഭോക്ത സംരക്ഷണ സംഘടനകളുടെ പ്രതികരണം.

ഇത് ആദ്യമായണ് സ്വന്തം നാട്ടില്‍ ആപ്പിളിന് ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്. ദക്ഷിണ കൊറിയന്‍ കോടതിയില്‍ പകര്‍പ്പ് അവകാശ കേസില്‍ സംഭവിച്ച തിരിച്ചടിക്ക് ശേഷം ആപ്പിളിന് രണ്ട് മാസത്തിനുള്ളില്‍ ലഭിക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണ് ട്രേഡ് കമ്മീഷന്‍ വിധി.

Share This Post →

No comments:

Post a Comment