യൂട്യൂബില്‍ വൈറലാകാവുന്ന വീഡിയോകളെ തിരിച്ചറിയാന്‍ സംവിധാനം വരുന്നു

സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സൈറ്റായ യൂട്യൂബില്‍ ഒരോ മിനുട്ടിലും ആയിരക്കണക്കിന് വീഡിയോയാണ് ചേര്‍ക്കപ്പെടുന്നത്. ഇതില്‍ നിന്നും ആ ദിവസത്തെ പോപ്പുലര്‍ വീഡിയോ കണ്ടെത്തുക എന്നത് പ്രയാസമാണ്, തീര്‍ത്തും പ്രയാസം എന്നാല്‍ യൂട്യൂബ് ഉപയോക്താവിനെ സഹായിക്കുന്ന ഒരു പ്രോഗ്രാം വന്നിരിക്കുന്നു. 'യുട്യൂബ് നേഷന്‍ ' ( YouTube Nation ) എന്ന പേരില്‍.

യുട്യൂബില്‍ ചേര്‍ക്കപ്പെടുന്നു മികച്ച വീഡിയോകള്‍ കാണുവാനും, തിരിച്ചറിയാനും സഹായിക്കുന്ന ദിവസവം അഞ്ചുമിനിറ്റുള്ള പ്രോഗ്രാം അവതരിപ്പിക്കുന്നത് 'ഡ്രീംവര്‍ക്‌സ് ആനിമേഷനാ'.യുട്യൂബില്‍ അന്നന്ന് പ്രത്യക്ഷപ്പെടുന്നവയില്‍ കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോ ആ ദിവസം തന്നെ നമ്മുക്ക് ലഭിക്കും. അതായത് ശരിക്കും ഒരു ദിശാസൂചിക. ഭാവിയില്‍ വൈറലാകാവുന്ന യൂട്യൂബ് വീഡിയോ അന്നു തന്നെ നമ്മുക്ക് തിരിച്ചറിയാന്‍ കഴിയും. ഏതാണ് കൂടുതല്‍ പേര്‍ കാണാന്‍ പോകുന്ന വീഡിയോ എന്നറിയിക്കുക കൂടിയാണ് യുട്യൂബ് നേഷന്‍ ചെയ്യുന്നത് '- ഡ്രീംവര്‍ക്‌സ് ആനിമേഷന്‍ മേധാവി കാറ്റ്‌സന്‍ബര്‍ഗ് പറയുന്നു.

Share This Post →

No comments:

Post a Comment