നോക്കിയ ലൂമിയ ബ്ലാക്ക് ലഭ്യമായി തുടങ്ങി

നോക്കിയ ലൂമിയ ഫോണുകളുടെ അപ്ഡേഷന്‍ ലഭ്യമായി തുടങ്ങി. നോക്കിയയുടെ ഹൈ ബ്രാന്‍റ് വിന്‍ഡോസ് 8 ഫോണുകളിലാണ് ലൂമിയ ബ്ലാക്ക് എന്ന പേരിലാണ് അപ്ഡേഷന്‍ ലഭ്യമാകുന്നത്. പുതിയ പ്രത്യേകതകളും, ഇമേജിങ്ങിലെ പുരോഗതിയും, പുതിയ അപ്ലികേഷന്‍ അപ്ഡേഷനുമാണ് ലൂമിയ ബ്ലാക്കിന്‍റെ പ്രത്യേകത.

ലൂമിയ 520, 525,620, 625, 720, 820,920,925,1020 എന്നീ ഫോണുകളില്‍ ഈ അപ്ഡേഷന്‍ ലഭ്യമാകും എന്നാണ് നോക്കിയ അറിയിക്കുന്നത്. ആദ്യഘട്ടത്തില്‍ ലൂമിയ 925,1020 എന്നീ ഫോണുകളിലാണ് ലഭ്യമാകുന്നത് പിന്നീട് മറ്റുഫോണുകളിലും ലഭിക്കും. ആപ്പ് ഫോള്‍ഡര്‍ എന്ന ഫീച്ചറാണ് ഈ അപ്ഡേഷന്‍റെ പ്രധാന പ്രത്യേകത.


Share This Post →

No comments:

Post a Comment