ദില്ലി: എല്ലാത്തരം ക്രിക്കറ്റും മതിയാക്കി വീട്ടിലിരിക്കുകയാണ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ സച്ചിനെ അങ്ങനെയങ്ങ് കൈവിടാന്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ഒരുക്കമല്ല. വരുന്ന ഐപിഎല്‍ സീസണില്‍ സച്ചിന് സുപ്രധാനമായ ഒരു ചുമതല നല്‍കാനാണ് മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. ടീമിന്റെ ഉപദേഷ്ടാവായി അനില്‍ കുംബ്ലെ ടീമിനൊപ്പമുണ്ട്. കുംബ്ലെയ്ക്ക് ഒപ്പം നില്‍ക്കുന്ന ചുമതലയായിരിക്കും സച്ചിന് നല്‍കുക. എന്നാല്‍ ചുമതല സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സച്ചിന് നല്‍കും. ഇക്കാര്യങ്ങള്‍ അടുത്തുതന്നെ സച്ചിനുമായി ചര്‍ച്ച ചെയ്യുമെന്ന് മുംബൈ ഇന്ത്യന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സച്ചിന്‍ മുംബൈയ്ക്ക് വേണ്ടി അവസാന മല്‍സരം കളിച്ചത്. അന്നു നല്‍കിയ ഒരു അഭിമുഖത്തില്‍ കളിക്കാരനല്ലാതെ തന്നെ മുംബൈ ഇന്ത്യന്‍സിനൊപ്പം തുടരുമെന്ന് സച്ചിന്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഗോളതലത്തില്‍ സച്ചിനുള്ള പ്രശസ്തി പ്രയോജപ്പെടുത്താനും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിനുവേണ്ടി പ്രയോജപ്പെടുത്താനുമാണ് മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നത്

No comments:
Post a Comment