Seamissu എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഫോണിന്റെ ചിത്രം പുറത്തിറങ്ങിയത്. ബോഡി കെയ്സിനോപ്പം പ്രോട്ടോ ടൈപ്പ് എന്ന രീതിയിലാണ് ഈ ചിക്കന്‍. EVLeaks എന്ന വെബ് സൈറ്റാണ് മറ്റോരു ചിത്രം പ്രസിദ്ധീകരിച്ചത്.
ആന്‍ഡ്രോയ്ഡിനെ നിരന്തരം എതിര്‍ത്തിരുന്ന നോക്കിയ, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമാണ് സ്മാര്‍ട്ട് ഫോണുകള്‍ക്കായി ഉപയോഗിക്കുന്നത്. ഇതിനു പുറമേ നോക്കിയയുടെ ഫോണ്‍ബിസിനസ്സ് ഏറ്റെടുക്കാനുള്ള നടപടിയുമായി മൈക്രോസോഫ്റ്റ് മുന്നോട്ടുപോകുകയാണ്. നോക്കിയയുടെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും മുന്‍പ് 2014 ല്‍ നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഗൂഗിള്‍ രൂപപ്പെടുത്തുന്ന ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമല്ല നോക്കിയ ഉപയോഗിക്കുക. ആമസോണ്‍ അതിന്റെ കിന്‍ഡ്ല്‍ ഫയര്‍ ടാബുകളില്‍ ഉപയോഗിച്ചതുമാതിരി, സ്വന്തംനിലയ്ക്ക് പരിഷ്‌ക്കരിച്ച ആന്‍ഡ്രോയ്ഡ് വേര്‍ഷനാകും നോക്കിയ ഉപയോഗിക്കുക. 'നോമാന്‍ഡി' എന്ന പേര് തന്നെ അതിന് ഉദാഹരണമാണ്.
വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ നിരയിലുള്ളതാകും നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണെന്ന് വെര്‍ജിന്റെ റിപ്പോര്‍ട്ട് പറയുന്നു. 'ആഷ' പരമ്പരയിലെ ഫോണുകളുടെ വിലനിലവാരമായിരിക്കും നോമാന്‍ഡിക്കും. ആഷ ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ ആപ്പുകള്‍ അതില്‍ ലഭ്യമാകും
No comments:
Post a Comment