ലാസെ വെഗാസ്: കംപ്യൂട്ടറില്‍ രൂപകല്‍പന ചെയ്യുന്ന വിവിധ രൂപത്തില്‍ ചോക്ലേറ്റും മിഠായിയും പ്രിന്റെടുക്കാന്‍ സാധിച്ചാലോ? ഇതുകേട്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും. എന്നാല്‍ ഞെട്ടാന്‍ വരെട്ടെ. അമേരിക്കയിലെ ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അത്തരമൊരു പ്രിന്റര്‍ അവതരിപ്പിച്ചിരിക്കുന്നു. അമേരിക്കയിലെ ത്രീഡിഎസ് എന്ന സ്ഥാപനമാണ് ഷെഫ്ജെറ്റ്, ഷെഫ്ജെറ്റ് പ്രോ എന്നിങ്ങനെ രണ്ടു മോഡലുകളില്‍ ചോക്ലേറ്റ് പ്രിന്റര്‍ പുറത്തിറക്കിയത്.
ഭാവിയില്‍ ഇത്തരം ഫുഡ് പ്രിന്ററുകള്‍ നമ്മുടെ അടുക്കളകളില്‍ ഇടംനേടുമെന്ന സൂചനയാണ് ത്രീഡിഎസ് വ്യക്താക്കള്‍ സെസ് 2014ല്‍ നല്‍കിയത്. ഈ വര്‍ഷം ജൂണ്‍ മാസത്തിന് ശേഷം വിപണിയിലെത്തിക്കുന്ന ഷെഫ് ജെറ്റിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഷെഫ് ജെറ്റിന് 5000 ഡോളറും ഷെഫ് ജെറ്റ് പ്രോയ്ക്ക് 10000 ഡോളറുമായിരിക്കും വിലയെന്നാണ് സൂചന.
ഷെഫ് ജെറ്റില്‍ പ്രിന്റെടുക്കുന്ന ചോക്ലേറ്റിനും മിഠായിയ്ക്കും ഒരു നിറം മാത്രമായിരിക്കും. എന്നാല്‍ ഷെഫ് ജെറ്റ് പ്രോയില്‍ നിരവധി വര്‍ണ്ണത്തിലുള്ള ചോക്ലേറ്റുകളും മിഠായികളും ലഭിക്കും. സാധാരണ പ്രിന്ററുകളില്‍ മഷിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഷെഫ് ജെറ്റില്‍ പഞ്ചസാര, പാല്‍, ആപ്പിള്‍ മുന്തിരി, ചോക്കോ, വാനില, ചെറി, ആപ്പിള്‍ എന്നിവയൊക്കെയാണ് ഉപയോഗിക്കുന്നത്.

No comments:
Post a Comment