എക്സ്പീരിയ ഇസഡ് വണ്‍ കോംപാക്ട് ഫോണുമായി സോണി

ഇടത്തരക്കാരെ ലക്ഷ്യമിട്ട് എക്സ്പീരിയ ഇസഡ് വണ്‍ കോംപാക്ട് സ്മാര്‍ട്ട് ഫോണുമായി സോണി. ലാസ് വെഗാസില്‍ നടക്കുന്ന സെസ് 2014ലാണ് ഇടത്തരക്കാരെ ലക്ഷ്യമിട്ട പുതിയ മോഡല്‍ സോണി പ്രഖ്യാപിച്ചത്. സോണിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളിലൊന്നായ എക്സ്പീരിയ ഇസഡ് വണ്ണിന്റെ ചെറുപതിപ്പാണ് ഇസഡ് വണ്‍ കോംപാക്ട്. സെസ് 2014ല്‍ ഇതിന്റെ വില പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ മാസം തന്നെ യൂറോപ്പില്‍ ഇസഡ് വണ്‍ കോംപാക്ട് ബുക്കിംഗിന് ലഭ്യമാക്കുമെന്നാണ് വിവരം.

എന്നാല്‍ എക്സ്പീരിയ ബ്ലോഗില്‍ ഫോണിന്റെ വില 449 പൗണ്ടായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത് 45,220 രൂപ. എന്നാല്‍ അമേരിക്കയില്‍ ഇതിനേക്കാള്‍ കുറവായിരിക്കും വിലയെന്നാണ് സൂചന. 4.3 ജെല്ലി ബീന്‍ ആന്‍ഡ്രോയ്ഡ് ഒ എസ്, 2.2 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ ക്വാല്‍കോം പ്രോസസര്‍, 2 ജിബി റാം 4.3 ഇഞ്ച് ട്രില്യൂമിനസ് എച്ച്ഡി ഡിസ്പ്ലേ, 16 ജിബി ഇന്റേണല്‍ മെമ്മറി, 20.7 മെഗാപിക്സല്‍ ക്യാമറ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. കണക്ടിവിറ്റി ഓപ്ഷനുകളായി ബ്ലൂടൂത്ത്, വൈ-ഫൈ, ജിപിഎസ്, എന്‍ എഫ് സി എന്നിവയുമുണ്ട്.

സിംഗിള്‍ അലൂമിനിയം ഫ്രെയിമോട് കൂടിയ ഗ്ലാസ് മുന്നിലും പിന്നിലുമുണ്ടെന്നതാണ് മറ്റൊരു സവിശേഷത. ഇടത്തരക്കാരെ ലക്ഷ്യമിട്ടാണ് എക്സ്പീരിയ ഇസഡ് വണ്‍ കോംപാക്ട് ഫോണ്‍ പുറത്തിറക്കുന്നതെങ്കിലും വില താങ്ങാവുന്നതിലേറെയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Share This Post →

No comments:

Post a Comment