ദില്ലി: സുരക്ഷ കാരണങ്ങളാല്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സൈനികര്‍ക്ക് വിലക്ക്. ഇന്ത്യന്‍ ആര്‍മി ഇത് സംബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെബ് ചാറ്റിങ്ങായ യാഹൂ, ജിടോക്ക് എന്നിവ ഉപയോഗിക്കുന്നതിലും വിലക്കുണ്ട്.
വിചാറ്റ്, വാട്‌സ് ആപ്പ് എന്നീ ഫോണ്‍ അധിഷ്ഠിത ചാറ്റിങ്ങ് സംവിധാനങ്ങള്‍ക്കും വിലക്കുണ്ട്. ഈ സംവിധാനങ്ങള്‍ വഴി ഉന്നത സൈനിക ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളുടെ ചാര സംഘടനകള്‍ ലക്ഷ്യം വയ്ക്കുന്നതായി സൈനിക രഹസ്യന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
അടുത്തിടെ നേവിയുടെ ചില കപ്പലുകളുടെ സ്ഥാനം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയതിന് രണ്ട് നാവിക ഉദ്യോഗസ്ഥരെ നേവി സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് സൈന്യത്തിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്.

No comments:
Post a Comment