ഫെഡറേഷന്‍ കപ്പ്: ഈസ്റ്റ് ബംഗാളിന് സമനില, എഫ്.സി ബഗളുരുവിന് വിജയം

മഞ്ചേരി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിനെ യുണൈറ്റഡ് എഫ്.സി രങ്ദജിദ് സമനിലയില്‍ തളച്ചു.ആദ്യ മത്സരത്തില്‍ എഫ്.സി ബഗളുരു മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് സ്‌പോര്‍ട്ടിങ്ങ് ഗോവയെ പരാജയപെടുത്തി. കഴിഞ്ഞ ഫെഡറേഷന്‍ കപ്പിലെ ചാമ്പ്യന്‍മാരായ ഈസ്റ്റബംഗാളിന് അപ്രതീക്ഷിതമായിരുന്ന സമനില.

ഇന്ത്യയിലെ എക്കാലത്തേയും മുന്‍നിര ടീമായി കണക്കാക്കുന്ന ഈസ്റ്റ് ബംഗാള്‍ ആത്മവിശ്വസത്തിലാണ് കളത്തിലിറങ്ങിയത്. തുടക്കത്തില്‍തന്നെ യുണൈറ്റഡ് എഫ്.സി രങ്ദജിദ് കിം സോംഗ് യംഗിലൂടെ നേടിയ ഗോള്‍ മറികടക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കളിയുടെ ലക്ഷ്യം കണ്ടില്ല. ഇതിനിടയില്‍ എതിരാളികളുടെ ഫൗളിനെ തുടര്‍ന്ന് കിട്ടിയ പെനാള്‍ട്ടിയും ഗോള്‍ വല ചലിപ്പിക്കാതെ പുറത്തേക്ക് പോയതോടെ ഈസ്റ്റ് ബംഗാള്‍ പകച്ചു. പകുതിക്ക് ശേഷം അവസാന നിമിഷം ജെയിംസ് ജോസഫ് മോഗ തൊടുത്തുവിട്ട ഒരു ഗോളിലൂടെയാണ് സമനിലയിലെങ്കിലും ഇസ്റ്റ് ബംഗാളിന് പിടിച്ചു നില്‍ക്കാനായത്.

ആദ്യ കളിയില്‍ എഫ്.സി ബഗളുരു തുടക്കം മതല്‍ തന്നെ വിജയം ഉറപ്പിച്ചാണ് കളിച്ചത്. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ചേദ്രിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കളിയിലുടനീളം ആ മികവ് പുലര്‍ത്തി. ബൈക്കോക്കിയും റോബിന്‍ സിംഗും രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോളടിച്ച് ക്യാപ്റ്റന്‍ സുനില്‍ ചേദ്രിയും കളിയില്‍ തന്റെ സാനിദ്ധ്യം അറിയിച്ചു. കരുത്തരോട് ഏറ്റുമുട്ടി പരാജയപെട്ടെങ്കിലും സ്‌പോര്‍ട്ടിം ഗോവ മൂന്നു ഗോളുകള്‍ നേടി തങ്ങള്‍ അത്ര നിസാരക്കാരല്ലെന്ന് തെളിയിച്ചു.

Share This Post →

No comments:

Post a Comment