നേപ്പീയര്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

നേപ്പീയര്‍: ന്യൂസിലാന്റുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ന്യൂസിലാന്റ് ഒരുക്കിയ 293 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യയ്ക്ക് 268 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. സെഞ്ച്വറി നേടിയ കോഹ്ലിയുടെ പുറത്താകലാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം. ന്യൂസിലാന്‍റിനായി ടിം സോത്തി 5 വിക്കറ്റ് നേടി. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ധോണി മാത്രമാണ് മാന്യമായ സ്കോര്‍ നേടിയത് 40 റണ്‍സാണ് ധോണി നേടിയത്.  93 പന്തിലാണ് കോഹ്ലി സെഞ്ച്വറി നേടിയത്
നേരത്തെ ന്യൂസിലാന്‍റ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സാണ് നേടിയത്. ന്യൂസിലാന്‍റിനായി വില്യംസ്, ടെയിലര്‍, ആന്‍ഡേര്‍സണ്‍ എന്നിവര്‍ അര്‍ദ്ധസെഞ്ച്വറി നേടി. ഇന്ത്യയുടെ ഷാമി നാല് വിക്കറ്റ് നേടിനേരത്തുതെ തുടക്കത്തില്‍ തന്നെ 22 റണ്‍സിന് രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലാന്‍റിനെ വില്യംസും, ടെയ്ലറും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. തുടക്കത്തില്‍ തന്നെ ന്യൂസിലാന്റിന് ഒപ്പണര്‍മാരെ നഷ്ടപ്പെട്ടിരുന്നു മാര്‍ട്ടിന്‍ ഗുപ്ടിലിനെയും 18 റണ്‍സെടുത്ത ജെസെ റൈഡറിനെയും മൊഹമ്മദ് ഷമിയാണ് പുറത്താക്കിയത്. റൈഡറായ ക്ലീന്‍ ബൗള്‍ഡാക്കിയ ഷമി, ഗുപ്ടിലിനെ അശ്വിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് ന്യൂസിലാന്‍റ് മത്സരത്തില്‍ തിരിച്ചുവരുകയായിരുന്നു

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ന്യൂസിലാന്‍ഡിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മത്സരത്തില്‍ 300 പേരെ പുറത്താക്കുന്ന ആദ്യത്തെ താരം എന്ന ബഹുമതിയും ധോണി കരസ്ഥമാക്കി.

Share This Post →

No comments:

Post a Comment